മൂന്നാർ∙ മാട്ടുപ്പെട്ടി റോഡിലെ ഫ്ലവർ ഗാർഡനു മുൻപിലുള്ള വഴിയോര കടകളിൽ മോഷണം. പണവും ചോക്ലേറ്റുകളും മോഷ്ടിച്ച മോഷ്ടാക്കൾ കരിക്ക് വെട്ടിക്കുടിച്ച ശേഷമാണ് മടങ്ങിയത്.
മൂന്നാർ സ്വദേശികളായ കനിരാജ്, മുരുകൻ, രേഖ എന്നിവരുടെ കടകളിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. വഴിയോര കടകളുടെ പൂട്ടുകൾ തകർത്ത് അകത്തു കടന്നാണ് മോഷണം നടത്തിയത്. മോഷ്ടാക്കളിലൊരാളായ യുവാവിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
3 കടകളിൽ നിന്നുമായി 6,000 രൂപയുടെ ചോക്ലേറ്റും 10,000 രൂപയും നഷ്ടമായതായി കച്ചവടക്കാർ പറഞ്ഞു. ഒരു വർഷം മുൻപും ഇവിടെ കടകൾ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

