പന്തളം ∙ പ്രതിസന്ധികൾക്ക് പിന്നാലെ ഇത്തവണയും കരിങ്ങാലിപ്പാടത്തെ കർഷകർക്ക് ആശങ്കയായി വെള്ളക്കെട്ട്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് വിത്ത് പാകിയിരുന്നത്.
ഇതിനായി ഈ മാസം പാടമൊരുക്കണം. എന്നാൽ, കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ കരിങ്ങാലിപ്പാടത്ത് വെള്ളം നിറഞ്ഞു.
വെള്ളം വറ്റിയാലേ പാടമൊരുക്കാൻ കഴിയൂ. ആയിരം ഏക്കറിലധികം വരുന്ന കരിങ്ങാലിപ്പാടത്ത് ഭൂരിഭാഗങ്ങളിലും വെള്ളം ഒഴുക്കിക്കളയാൻ സൗകര്യമില്ല.
പെട്ടിയും പറയും ഉപയോഗിച്ചാണ് വെള്ളം നീക്കുക.
ഇതിനു ചെലവ് കൂടും. കഴിഞ്ഞ വർഷം ചിറ്റിലപ്പാടത്ത് വിതച്ച വിത്തെല്ലാം വെള്ളത്തിലായിരുന്നു. ഈയിനത്തിൽ മാത്രം 3.2 ലക്ഷം രൂപ നഷ്ടപ്പെട്ടു.
വിളവെടുത്ത നെല്ലിന്റെ പണം കിട്ടാൻ മാസങ്ങൾ വൈകിയതോടെ വലിയ പ്രതിസന്ധിയിലായിരുന്നു. പാടത്ത് വെള്ളം കളയാനായി ആർകെവിവൈ പദ്ധതിയിൽ പ്ലാറ്റ്ഫോം, ചാനൽ, ഷെഡ് എന്നിവ സ്ഥാപിച്ചു.
എന്നാൽ, പമ്പ് സ്ഥാപിച്ചിട്ടില്ല.
പൂർത്തിയാകാത്ത പദ്ധതികൾ
ഇടയിലെകൊല്ല, വലിയകൊല്ല, മുപ്പത്തി പാടങ്ങൾക്കായി ആർകെവിവൈ പദ്ധതിയിൽ 70 ലക്ഷം മുടക്കി മോട്ടർ, പമ്പ് ഹൗസ് എന്നിവ സ്ഥാപിച്ചിട്ട് 2 വർഷമായി. എന്നാൽ, വൈദ്യുതീകരണ ജോലികൾ ഇപ്പോഴാണ് പൂർത്തിയാകുന്നത്.
അതുകൊണ്ട് ഇത്തവണ ആശ്വാസമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം 5,000 രൂപ ദിവസവാടകയ്ക്ക് ജനറേറ്റർ എടുത്താണ് വെള്ളം നീക്കിയത്.
5 ദിവസം പ്രവർത്തിച്ചപ്പോൾ ഡീസൽ ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപയാണ് ചെലവായത്.
മന്ത്രി ഇടപെടണമെന്ന് കർഷകർ
കരിങ്ങാലിപ്പാടത്ത് അടിസ്ഥാനസൗകര്യമൊരുക്കണമെന്ന ആവശ്യത്തിൽ മന്ത്രി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കാലാവസ്ഥാ വ്യതിയാനമാണ് കർഷകരുടെ പ്രയാസം.
മഴക്കാലത്ത് വെള്ളം നീക്കം ചെയ്യാനും വേനലിൽ വെള്ളമെത്തിക്കാനും കഴിയണം. മൂന്നുകുറ്റിയിൽ ഉൾപ്പെടെ കനാലുകളെല്ലാം തകർന്നനിലയിലാണ്. ബണ്ടിന്റെ പല ഭാഗങ്ങളും പൊട്ടിയതിനാൽ മഴക്കാലത്ത് പാടത്തേക്ക് വെള്ളം ഇരച്ചുകയറും.
2019ന് ശേഷം കൃഷി പ്രതിസന്ധിയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

