അടിമാലി ∙ അടിമാലി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് പാതയിലേക്ക് ഇടിഞ്ഞു കിടന്ന മണ്ണ് നീക്കം ചെയ്ത് വാഹന ഗതാഗതം പുനരാരംഭിക്കാനായില്ല. പാതയോരത്തുള്ള മലയുടെ മേൽഭാഗത്തു കാണപ്പെട്ട
വിള്ളൽ വർധിച്ചതും മണ്ണ് നീക്കം നടത്തി വരുന്നതിന്റ അടിഭാഗത്ത് നീർച്ചാൽ കണ്ടെത്തിയതുമാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.മണ്ണ് നീക്കം ചെയ്ത ശേഷം ചൊവ്വാഴ്ചയോടെ പാത ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്നായിരുന്നു എൻഎച്ച്എഐ അധികൃതരുടെ വിലയിരുത്തൽ.
ഇതു പ്രകാരം വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയും വിധം പാതയിലെ മണ്ണ് നീക്കം ചെയ്യുകയും ഇന്നലെ രാവിലെ മുതൽ ചെറുവാഹനങ്ങൾ ഇതുവഴി കടന്നു പോകുകയുമായിരുന്നു. എന്നാൽ കട്ടിങ് സൈഡിൽ ഇടിഞ്ഞും വിണ്ടുകീറിയും ഇരിക്കുന്ന ഭാഗത്തെ മണ്ണ് കൂടി നീക്കം ചെയ്യുന്നതിനുള്ള നീക്കത്തിനിടെയാണ് വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ അപകടാവസ്ഥയിലുള്ള മണ്ണ് പൂർണമായും നീക്കം ചെയ്ത ശേഷം പാത തുറന്നു നൽകിയാൽ മതിയെന്ന നിലപാടിലാണ് ദേശീയ പാത അധികൃതർ.കഴിഞ്ഞ 25ന് ഉണ്ടായ മണ്ണിടിച്ചിലിൽ പാതയുടെ കട്ടിങ് സൈഡിലുള്ള മണ്ണിടിഞ്ഞ് ലക്ഷം വീട് നഗറിലെ 8 വീടുകൾ പൂർണമായും ചില വീടുകൾ ഭാഗീകമായും തകർന്നിരുന്നു. ദുരന്തത്തിൽ ലക്ഷം വീട് നഗറിൽ താമസിച്ചിരുന്ന നെടുമ്പിള്ളിക്കുടി എൻ.കെ ബിജു മരിച്ചു.
ഭാര്യ സന്ധ്യ സാരമായ പരുക്കുകളോടെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

