മല്ലപ്പള്ളി ∙ “നായ്ക്കളുണ്ട്, കടിയേൽക്കാതെ സൂക്ഷിക്കുക’ ഇങ്ങനെയൊരു ബോർഡില്ലെങ്കിലും നന്നായി ശ്രദ്ധിച്ചേ മിനി സിവിൽ സ്റ്റേഷനിൽ എത്താവൂ. അല്ലെങ്കിൽ എത്തുന്നവർ തെരുവുനായ്ക്കളുടെ കടിയേറ്റു മടങ്ങേണ്ടിവരും.മിനി സിവിൽ സ്റ്റേഷന്റെ വരാന്തകൾ തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമാക്കുന്നതാണ് ആൾക്കാരെ ഭീതിയിലാക്കുന്നത്.
ഏതുസമയവും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടാകാം.
കുറഞ്ഞത് അഞ്ചു തെരുവുനായ്ക്കളെങ്കിലും മുഴുവൻസമയവും ഇവിടെ നടപ്പുണ്ട്. കെട്ടിടത്തിന്റെ വരാന്തകളിലേക്കു പ്രവേശിക്കാതിരിക്കുന്നതു കവാടങ്ങളിൽ ഗ്രില്ല് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അടയ്ക്കാതെ കിടക്കുന്നതാണു പ്രശ്നമാകുന്നത്. 3 നിലകളിലുള്ള മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ15ൽ ഏറെ സർക്കാർ ഓഫിസുകളും പ്രവർത്തിക്കുന്നത്.
ഇവിടങ്ങളിലെ ജീവനക്കാർക്കും ദിവസമെന്നോണം ഓഫിസുകളിൽ എത്തുന്നവർക്കും ഭീഷണിയായിട്ടാണു തെരുവുനായ്ക്കൾ വിലസുന്നത്.കെട്ടിടപരിസരത്തു പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കടിയിലും ഷെഡ്ഡിലും കാണാൻ കഴിയും. ജീവനക്കാർ കഴിക്കുന്ന ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കുന്നതു മൂലമാണ് അവ ഇവിടം വിട്ടു പോകാത്തതിനു കാരണം. വിവിധ ആവശ്യങ്ങൾക്കു മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്കു നായ്ക്കളെ ഭയക്കേണ്ട
സ്ഥിതിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

