നെടുമ്പാശേരി ∙ താമരക്കൃഷിയുടെ വാണിജ്യ സാധ്യതകൾ കർഷകർ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി.പ്രസാദ്. തരിശു കിടക്കുന്ന മധുരപ്പുറം, മള്ളുശേരി, പറമ്പുശേരി, മാഞ്ഞാലിത്തോട് പാടശേഖരങ്ങളിൽ ആരംഭിച്ച താമരക്കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അങ്കമാലി–മാഞ്ഞാലി തോടിനരികിലെ മധുരപ്പുറം, മള്ളുശേരി പാടശേഖരങ്ങളിലെ 4 പതിറ്റാണ്ടിലേറെയായി വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശത്താണ് താമരക്കൃഷി തുടങ്ങുന്നത്.
തിരുനാവായ സ്വദേശികളായ സജീവ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. അടുത്തിടെ ഇവർ തൃശൂർ ജില്ലയിലെ പുത്തൂർ കായൽ എന്നറിയപ്പെടുന്ന വെള്ളപ്പരപ്പിനോടു ചേർന്നുള്ള 30 ഏക്കറിൽ താമരക്കൃഷി ആരംഭിച്ചിരുന്നു.
കേരളത്തിൽ താമര പ്രധാന വഴിപാടായ ക്ഷേത്രങ്ങളിൽ താമര മൊട്ടുകൾ എത്തിച്ചു നൽകുന്നത് ഇവരാണ്.
വർഷത്തിൽ എല്ലാ സമയത്തും പായലും ചണ്ടിയും നിറഞ്ഞു കിടക്കുന്നതിനാൽ കർഷകർ കാലങ്ങൾക്കു മുൻപേ നെൽക്കൃഷി ഉപേക്ഷിച്ചതാണ് മള്ളുശേരി, മധുരപ്പുറം പാടശേഖരം. ആദ്യ ഘട്ടത്തിൽ 15 ഏക്കറിൽ താമരക്കൃഷി നടത്താനാണ് ഉദ്ദേശ്യം.
പദ്ധതി വിജയകരമായാൽ ഇവിടെ 100 ഏക്കറിൽ വരെ താമരക്കൃഷി നടത്താൻ പദ്ധതിയുണ്ട്.
ഉദ്ഘാടന ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുനിൽ, വൈസ് പ്രസിഡന്റ് ശോഭ ഭരതൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.ജെ.ജോമി, പഞ്ചായത്ത് അംഗങ്ങളായ ആന്റണി കയ്യാല, ബിജി സുരേഷ്, ജെസി ജോർജ്, ആനി കുഞ്ഞുമോൻ, സി.ഒ.മാർട്ടിൻ, ജില്ലാ കൃഷി ഓഫിസർ സഞ്ജു സൂസൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

