കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. ജഹ്റ, ഖൈറവാൻ, അർദിയ, ഇസ്നാദ്, സുമൂദ്, എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള ഏഴ് അഗ്നിശമന സംഘങ്ങൾ ചേർന്നാണ് ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം വിജയകരമായി നിയന്ത്രണ വിധേയമാക്കിയത്.
അലുമിനിയം, ഫൈബർഗ്ലാസ് വസ്തുക്കൾ, ലിഥിയം ബാറ്ററികൾ എന്നിവ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു, ഇത് തീപിടിത്തം കൂടുതൽ രൂക്ഷമാക്കി. അഗ്നിശമന ടീമുകളുടെ വേഗത്തിലുള്ള പ്രതികരണത്തിൽ പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണവിധേയമാക്കാനായി.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

