പുനലൂർ ∙ കുടിവെള്ളത്തിന്റെ 2 കുപ്പികൾ ബസിന്റെ ഡാഷ്ബോർഡിൽ വച്ചതിന് എന്തെല്ലാം ബഹളമാണു മന്ത്രി ഗണേഷ് കുമാർ ഉണ്ടാക്കിയതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം പുനലൂർ, പത്തനാപുരം യൂണിയനുകളുടെ ശാഖാനേതൃസംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭാര്യയുടെ കയ്യിൽ നിന്ന് അടി കിട്ടുകയും സഹോദരിയെ തല്ലുകയും ചെയ്തവരൊക്കെ എംഎൽഎ ആകുന്ന കാലമാണെന്നും തനിക്കു ഭാര്യയിൽ നിന്ന് അടി കിട്ടിയ സംഭവം പുറത്തറിഞ്ഞിരുന്നുവെങ്കിൽ ഇവിടെ എന്താകുമായിരുന്നു പുകിലെന്നും ഇത്രയുമൊക്കെയായിട്ടും ഗണേശൻ പുണ്യാളൻ ചമഞ്ഞു നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അച്ഛനും മകനും കൂടി ഭരിച്ചു മുടിപ്പിച്ച വകുപ്പാണ് കെഎസ്ആർടിസി. കേരള കോൺഗ്രസ് (ബി) എന്നു പറഞ്ഞാൽ എൻഎസ്എസ് ആണ്.
എസ്എൻഡിപിയിൽ നിന്നു തെറ്റിപ്പിരിഞ്ഞു പോകുന്നവർക്ക് കേരള കോൺഗ്രസ് – ബിയിൽ അംഗത്വം കൊടുക്കുന്നു. അങ്ങനെയുള്ളവർ തിരുവനന്തപുരത്തു ചെന്നപ്പോൾ കണ്ടതു കരയോഗമാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിനു മേൽക്കൈ ഉള്ള ഭാഗങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ സമുദായത്തിലുള്ളവരെ സ്ഥാനാർഥികളാക്കണം.
മുസ്ലിം ലീഗ് ഒരു മതേതര പാർട്ടിയല്ല. മലപ്പുറം ജില്ലയിൽ ഹിന്ദുക്കൾക്കു ഭൂരിപക്ഷമുള്ള മണ്ഡലങ്ങൾ ഉണ്ട്.
മതേതര പാർട്ടി ആണെങ്കിൽ അവിടെ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ മത്സരിപ്പിക്കുന്നില്ല എന്നവർ പറയണം. ഈഴവ സമുദായത്തിനു കേരളത്തിൽ ആകെ 17 കോളജുകൾ ആണ് ഉള്ളത്.
മുസ്ലിം സമുദായത്തിന് 42 എണ്ണം ഉണ്ട്. അതിൽ 18 എണ്ണം മലപ്പുറം ജില്ലയിൽ മാത്രമാണ്.
ഈ കാര്യങ്ങൾ പറയുമ്പോൾ തന്നെ വർഗീയവാദിയായി മുദ്രകുത്താനാണു ശ്രമം. അവസാനശ്വാസം വരെയും ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി പോരാടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി.
യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, സെക്രട്ടറി ആർ.ഹരിദാസ്, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് ഷാജി, വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, സെക്രട്ടറി ബി.ബിജു, യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജാ വിദ്യാധരൻ, യോഗം ബോർഡ് ഓഫ് ഡയറക്ടേഴ്സ് എൻ.സതീഷ് കുമാർ, ജി.ബൈജു, പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ സംഘം, യൂത്ത് മൂവ്മെന്റ് മൈക്രോ ഫിനാൻസ് ഭാരവാഹികൾ പങ്കെടുത്തു.
ശക്തി തെളിയിച്ച് സംഗമം
∙ പുനലൂർ ഏരീസ് കൺവൻഷൻ സെന്ററിൽ എസ്എൻഡിപി യോഗം പത്തനാപുരം, പുനലൂർ യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ 109 ശാഖകളിലെ പ്രതിനിധികളുടെ നേതൃത്വ സംഗമം മേഖലയിലെ സംഘടനയുടെ ശക്തി വിളിച്ചോതുന്ന വേദിയായി മാറി.
എല്ലാ ശാഖകളിലും പ്രത്യേക യോഗം ചേർന്ന് ആഴ്ചകൾക്കു മുൻപു തന്നെ മുന്നൊരുക്കങ്ങൾ നടത്തിയതിനാലാണു സംഗമം വിജയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി പദവിയിൽ 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനു പത്തനാപുരം, പുനലൂർ യൂണിയനുകൾ പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു.
പ്രാർഥനാ സമിതി സെക്രട്ടറി പ്രീത സജീവ് സമൂഹ പ്രാർഥന നയിച്ചു.
യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ, പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.സതീഷ്കുമാർ, ജി.ബൈജു, കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, ബി.ശശിധരൻ, സന്തോഷ് ജി.നാഥ്, എൻ.സുന്ദരേശൻ, എസ്.ബിനിൽകുമാർ, വനിതാ സംഘം വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയകുമാർ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർഥനാ സമിതി പ്രസിഡന്റ് ലതിക സുദർശനൻ, വൈസ് പ്രസിഡന്റ് ലതികാ രാജേന്ദ്രൻ, സെക്രട്ടറി പ്രീത സജീവ്, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് വിഷ്ണുലാൽ, സെക്രട്ടറി ജി.അനീഷ് കുമാർ, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് ഷാജി, വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, സെക്രട്ടറി ബി.ബിജു, ബോർഡ് അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം.രാജേന്ദ്രൻ, കൗൺസിലർമാരായ വി.ജെ.ഹരിലാൽ, ബി.കരുണാകരൻ, ജി.ആനന്ദൻ, പി.പി.ലെജു, വനിതാ സംഘം സെക്രട്ടറി എസ്.ശശിപ്രഭ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് റിജു വി.അമ്പാടി, വനിതാ സംഘം വൈസ് പ്രസിഡന്റ് ദീപ ജയൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബിനു സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എം.മഞ്ചേഷ്, കുമാരി സംഗമം ചെയർപഴ്സൻ ലിഷ ഷാജു, കൺവീനർ ആർ.യു.ദേവപ്രിയ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

