കോതമംഗലം∙ ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങി കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ നാശമുണ്ടാക്കി. പരപ്പൻചിറയിൽ എൽദോസ്, ബേബി എന്നിവരുടെ വീടിനു സമീപം ഇന്നലെ പുലർച്ചെ 6 ആനകളാണ് എത്തിയത്.
വാഴ, കമുക്, കപ്പ, പച്ചക്കറികൾ തുടങ്ങിയവ തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചു. സമീപത്തെ തോട്ടത്തിലെ ചുറ്റുമതിലും തകർത്താണ് ആനകളെത്തിയത്.
ഇവിടെ ആനശല്യം ആദ്യമാണ്. കാട്ടുപന്നിയും കുരങ്ങുമാണ് ഇതുവരെ കൃഷികൾ നശിപ്പിച്ചിരുന്നത്.
ആനയും എത്തിത്തുടങ്ങിയതോടെ ജീവനും ഭീഷണിയായി.
ഭൂതത്താൻകെട്ട്–വടാട്ടുപാറ റോഡിന്റെ ഇരുവശത്തുമുള്ള പൈനാപ്പിൾ കൃഷിയും റബർത്തൈകളും ആനക്കൂട്ടം ചവിട്ടിമെതിച്ചു. സംരക്ഷണത്തിനു സ്ഥാപിച്ച വൈദ്യുതവേലിയും കയ്യാലകളും തകർത്തു.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ട്. കഴിഞ്ഞ 3 ദിവസം തുടർച്ചയായി ഇവിടെ ആനക്കൂട്ടമെത്തി.
അമ്പഴപ്പുംകുടി ജോയിയുടെ കൃഷിയിടത്തിൽ നൂറോളം വാഴകൾ നശിപ്പിച്ചു. ഭൂതത്താൻകെട്ട് വനത്തിൽ നിന്നു പെരിയാർ കടന്നും കോട്ടപ്പാറ വനത്തിൽ നിന്നും ഇവിടെ ആനകളെത്തുന്നുണ്ട്.
വനപാലകരോടു പറഞ്ഞിട്ടും പരിഹാരമൊന്നും ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

