കൊച്ചി: വിവാദമായ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ചുനിന്ന് സമസ്ത കാന്തപുരം വിഭാഗം. എറണാകുളത്ത് നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിലാണ് സമസ്ത അധ്യക്ഷൻ കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാർ വീണ്ടും വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശം ഉണ്ടാകുമെന്നും പെണ്ണുങ്ങൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പറയുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ പരാമർശം.
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന് പറയുന്നത് അവർക്ക് നൽകുന്ന ബഹുമാനം കൊണ്ടാണെന്നും, അതുകൊണ്ടാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും അദ്ദേഹം ന്യായീകരിച്ചു. സ്ത്രീകൾക്ക് നബിദിന ആഘോഷങ്ങളിൽ പ്രവേശനമില്ലെന്ന തരത്തിൽ സമസ്ത കാന്തപുരം വിഭാഗം നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.
സ്ത്രീകളെ പൊതുവേദിയിൽ പ്രദർശിപ്പിക്കരുതെന്നായിരുന്നു മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദ്ദേശം. ഈ സർക്കുലറിനെതിരെ വിവിധ കോണുകളിൽ നിന്നും സിപിഐഎം നേതാവ് എ.കെ.
ബാലൻ ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്നും ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കില്ലെന്ന നിലപാട് സിപിഐഎം വ്യക്തമാക്കിയിട്ടും, തന്റെ നിലപാടിൽ ഉറച്ചുനിന്ന് കൂടുതൽ കടുത്ത പരാമർശങ്ങളുമായി മുന്നോട്ടുപോവുകയാണ് കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാർ ഇപ്പോൾ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

