തൊടുപുഴ ∙ വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർ ഹോണുകൾ തൊടുപുഴയിൽ റോഡ് റോളർ കയറ്റി നശിപ്പിച്ച് മോട്ടർ വാഹനവകുപ്പ്. വാഹനങ്ങൾ പരിശോധിച്ച് എയർ ഹോണുകൾ പിടിച്ചെടുക്കണമെന്നും ഇവ റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു.
ഇത് അക്ഷരംപ്രതി അനുസരിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ 13 മുതൽ 19 വരെയായിരുന്നു വാഹനങ്ങളിലെ എയർ ഹോൺ കണ്ടെത്തുന്നതിനായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയത്.
പരിശോധനയിൽ ജില്ലയിൽ 96 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 2 ലക്ഷം രൂപ പിഴ ചുമത്തി.
സ്വകാര്യ ബസുകൾ, കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ, ഗുഡ്സ് വാഹനങ്ങൾ തുടങ്ങി ഹെവി വാഹനങ്ങളിൽ നിന്നാണ് എയർ ഹോണുകൾ പിടികൂടിയത്. പരിശോധനകൾ പൂർത്തിയായതിനു പിന്നാലെയാണ്, മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്ത ഹോണുകൾ ഇന്നലെ രാവിലെ തൊടുപുഴ പുഴയോരം ബൈപാസിൽ നിരത്തിവച്ച് റോഡ് റോളർ കയറ്റി നശിപ്പിച്ചത്. തുടർന്ന് അവശിഷ്ടങ്ങൾ ഓഫിസിലേക്കു മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

