ചങ്ങനാശേരി ∙ ‘അമീബിക് മസ്തിഷ്ക ജ്വരം’ എന്ന് നഗരസഭയും ഇറിഗേഷൻ വകുപ്പും കേട്ടിട്ടില്ലേ ? നഗരത്തിലൂടെ ഒഴുകിപ്പോകുന്ന 2 പ്രധാന തോടുകൾ മാലിന്യവാഹിനികളായിട്ടും അനങ്ങാതെയിരിക്കുകയാണ് നഗരസഭയും ഇറിഗേഷൻ വകുപ്പും. മലിനമായ തോടുകൾ ശുദ്ധജല സ്രോതസുകളെയും മലിനമാക്കി. അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ആരോഗ്യവകുപ്പ് നിർദേശിച്ച പ്രതിരോധ നടപടികളൊന്നും ഇവിടെ കാണാനില്ല.
1.
വാലുമ്മേച്ചിറ തോട്
നഗരത്തിലെ ഓടകളിൽ നിന്നുള്ള മാലിന്യം, നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യം, പ്ലാസ്റ്റിക് – തെർമോക്കോൾ മാലിന്യം ഇതെല്ലാം വന്നടിയുന്നത് വണ്ടിപ്പേട്ട ഭാഗത്തെ വാലുമ്മേച്ചിറ തോട്ടിലാണ്.
തോടിന്റെ നീരൊഴുക്ക് നിലച്ചതോടെ പ്രദേശമാകെ കൊടിയ ദുർഗന്ധമാണ്. കിണറുകളിലെ വെള്ളത്തിനു കറുത്ത നിറമായി തുടങ്ങി.
രണ്ടാഴ്ച കൂടുമ്പോൾ കിട്ടുന്ന പൈപ്പ് വെള്ളമാണ് ശുദ്ധജലത്തിനു ഉപയോഗിക്കുന്നത്. അല്ലെങ്കിൽ വെള്ളം വിലയ്ക്ക് വാങ്ങണം.
നഗരസഭയുടെ 32, 33 വാർഡുകളിലൂടെയാണ് തോട് കടന്നു പോകുന്നത്. മലിനമായ തോട് കാരണം ആറ്റുവാക്കേരിച്ചിറ ഭാഗത്ത് താമസിച്ചിരുന്ന 5 കുടുംബങ്ങളാണ് മാറി താമസിക്കുന്നത്.
ചെറിയ മഴയിൽ തോട് കരകവിഞ്ഞ് മാലിന്യങ്ങൾ വീടുകളിലേക്ക് ഒഴുകിയെത്തും.
2. കീരുമുട്ടം തോട്
നഗരസഭാ 5ാം വാർഡിലൂടെ കടന്ന് പോകുന്ന കീരുമുട്ടം തോട് പോളയും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ചു. ബൈപാസിനടിയിലൂടെ കടന്ന് പോകേണ്ട
തോടാണ്. എന്നാൽ ബൈപാസിലെ അശാസ്ത്രീയമായ കലുങ്ക് കാരണം ഒഴുക്ക് നിലച്ചു. കയ്യേറ്റങ്ങളും വ്യാപകമായി.
മഴക്കാലത്ത് എംസി റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളവും തോട്ടിലേക്കാണ് പതിച്ചിരുന്നത്. ഒഴുക്ക് നിലച്ചതോടെ മാലിന്യം ആരാധനാമഠം, വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ, സെന്റ് തെരേസാസ് ടിടിഐ ഭാഗത്ത് കെട്ടിക്കിടക്കുകയാണ്.
ഇത് കാരണം ഇവിടത്തെ കിണറുകളും മലിനമായി. തോട് വൃത്തിയാക്കണമെന്നും കയ്യേറ്റങ്ങൾ തടയണമെന്നും 2023ൽ നാട്ടുകാർ ചേർന്ന് ഒപ്പിട്ട് നിവേദനങ്ങളും പരാതികളും നൽകിയിട്ടും നടപടിയുണ്ടായില്ല. നാട്ടുകാർ വീണ്ടും അധികൃതരെ സമീപിച്ചിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

