കറുകച്ചാൽ ∙ മഴ പെയ്താൽ നഗരത്തിൽ വെള്ളക്കെട്ട് പതിവ്. വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം നഗരത്തിലെ റോഡിലാണ് കെട്ടിക്കിടക്കുന്നത്.
ബംഗ്ലാംകുന്ന് ഭാഗത്തു നിന്നു വരുന്ന മണ്ണും ചെളിയും വാഴൂർ റോഡിൽ ഗുരുമന്ദിരത്തിന് സമീപത്തു കെട്ടിക്കിടക്കും. ഇതുവഴി നടക്കാൻ പോലും ബുദ്ധിമുട്ടാണ്.
കുറച്ച് വെള്ളം ബസ് സ്റ്റാൻഡിന് സമീപത്തുകൂടെ ഒഴുകും. എസ്ബിഐ ജംക്ഷൻ മുതൽ പല ഭാഗങ്ങളിൽ നിന്നും റോഡരികിലൂടെ ഒഴുകി വരുന്ന വെള്ളം സെൻട്രൽ ജംക്ഷനിലെ താഴ്ന്ന ഭാഗത്ത് കെട്ടിക്കിടക്കും.
30 അടിയോളം ദൂരത്തിലാണ് ചെളിവെള്ളം കെട്ടിനിൽക്കുന്നത്. വാഹനങ്ങൾ വരുമ്പോൾ വെള്ളം സമീപത്തെ കടകളിലേക്ക് തെറിക്കും.
ഇതിലെ നടക്കാനും കഴിയില്ല. ഇവിടെ റോഡിന് സമീപം ഓടയിലേക്ക് വെള്ളം താഴാനായി നിർമിച്ച കുഴികൾ മണ്ണും ചെളിയും വീണ് അടഞ്ഞു. ഓടകൾ പലതും അടഞ്ഞതിനാൽ വെള്ളം കൃത്യമായി ഒഴുകാതെ സ്ലാബിനിടയിലൂടെ പുറത്തുവരും.
മണിമല റോഡിൽ ബസ് സ്റ്റാൻഡ് കവാടത്തിനു സമീപമാണ് ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടക്കുന്നത്. ചെളിവെള്ളത്തിലൂടെ ചവിട്ടിയാണ് യാത്രക്കാരുടെ സഞ്ചാരം.
പരിഹാരമില്ലാതെ നെത്തല്ലൂരും
അണിയറപ്പടി മുതൽ റോഡരികിലൂടെ ഒഴുകി വരുന്ന വെള്ളം നെത്തല്ലൂർ കവലയിൽ കെട്ടിക്കിടക്കും.
ഇവിടത്തെ കലുങ്ക് അടഞ്ഞിട്ട് വർഷങ്ങളായി. കലുങ്കിനടിയിൽ മണ്ണും ചെളിയും അടിഞ്ഞു കിടക്കുന്നതിനാൽ ഈ വെള്ളം കവലയിൽ തന്നെ കെട്ടിക്കിടക്കുകയാണ്.
30 അടിയോളം ദൂരത്തിലാണ് ഇവിടെയും വെള്ളക്കെട്ട്. യാത്രക്കാർ ബസ് ഇറങ്ങുന്നതും ഈ വെള്ളക്കെട്ടിലേക്കാണ്.
കലുങ്ക് വൃത്തിയാക്കണമെന്നു നാട്ടുകാരും വ്യാപാരികളും പലവട്ടം പിഡബ്ല്യൂഡി അധികൃതരോട് ആവശ്യപ്പെട്ടതാണ്.
മഴയിൽ ചോർന്നൊലിച്ച് നഗരസഭാ കാര്യാലയം
ചങ്ങനാശേരി ∙ കനത്തമഴയിൽ ചോർന്നൊലിച്ച് നഗരസഭാ കാര്യാലയം. മുകൾനിലയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് വിഭാഗം ഇന്നലെ മഴവെള്ളത്തിൽ മുങ്ങി. ഓഫിസിന്റെ ഇടനാഴി മുഴുവൻ വെള്ളക്കെട്ടിലായി.
ഫയലുകൾ അടക്കം സൂക്ഷിക്കുന്ന സ്റ്റീൽ അലമാരകളും വെള്ളം പെയ്തിറങ്ങിയ ഇടനാഴിയിലാണ് ഉണ്ടായിരുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ശോച്യാവസ്ഥയിലായ കെട്ടിടത്തിലാണ് നഗരസഭ പ്രവർത്തിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

