ശാന്തൻപാറ∙ പഞ്ചായത്തിലെ ശങ്കപ്പൻപാറ–പുത്തടി റോഡ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായി. ശങ്കപ്പൻപാറയിലെ സ്വകാര്യ കരിങ്കൽ ക്വാറിയിലേക്കും തിരിച്ചും വലിയ വാഹനങ്ങൾ സ്ഥിരമായി സഞ്ചരിക്കുന്നതാണ് റോഡ് തകരുന്നതിന്റെ കാരണം. സ്വകാര്യ ക്വാറി ഉടമകൾക്ക് ലാഭം മാത്രമാണെങ്കിലും റോഡ് മുഴുവൻ തകർന്നതോടെ നാട്ടുകാരുടെ വഴിമുട്ടി.
ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരാൻ ഡ്രൈവർമാർ കൂട്ടാക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടുമില്ല. തകർന്ന റോഡിന്റെ ഒരു വശത്ത് കഴിഞ്ഞ ദിവസം ജലജീവൻ പദ്ധതിക്കായി ഹോസ് സ്ഥാപിക്കാൻ കുഴി താഴ്ത്തിയതോടെ കാൽനട
യാത്ര പോലും ദുസ്സഹമായി.
റോഡിലാകെ ചെളി നിറഞ്ഞു. ചെളി നിറഞ്ഞ കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരുക്കേറ്റതായി നാട്ടുകാർ പറയുന്നു.
റോഡ് ഗതാഗത യോഗ്യമല്ലാതായിട്ടും ജനപ്രതിനിധികൾ അവഗണിക്കുന്നതിന്റെ കാരണം ഇൗ ഭാഗത്ത് താമസിക്കുന്നവരിൽ കൂടുതലും തോട്ടം താെഴിലാളികളും ഭാഷാ ന്യൂനപക്ഷത്തിൽ പെട്ട കുടുംബങ്ങളുമായതിനാലാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

