ചെങ്ങന്നൂർ ∙ തുക അനുവദിച്ചിട്ടും തടസ്സങ്ങൾ ഒഴിഞ്ഞിട്ടും കെഎസ്ആർടിസി ഡിപ്പോയിൽ താൽക്കാലിക കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം വൈകുന്നു. താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് 4.40 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാങ്കേതികതടസ്സം ചൂണ്ടിക്കാട്ടി ധനവകുപ്പ് ആദ്യം ഫയൽ നിരസിച്ചിരുന്നു.
പിന്നീടാണ് തുക അനുവദിച്ചത്.
ഡിപ്പോയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ട് 7 മാസങ്ങളായിട്ടും താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമിക്കാത്തതു യാത്രക്കാരെ വലയ്ക്കുകയാണ്. താൽക്കാലികമായി ഇൻഫർമേഷൻ സെന്ററും നൂറു പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പ് കേന്ദ്രവും എംസി റോഡിനോടു ചേർന്നു നിർമിക്കാനാണു പദ്ധതിയിട്ടത്.
മഴ പെയ്യുമ്പോൾ ബസ് സ്റ്റാൻഡിലെ കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞു കിടക്കുന്നതു യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മഴയും വെയിലും കൊള്ളാതെ കയറിനിൽക്കാൻ ഇടമില്ല. പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിനു പൈലിങ് നടത്തിയിരുന്നു. 11.5 കോടി രൂപ ചെലവിലാണ് 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഡിപ്പോയിൽ പുതിയ കെട്ടിടസമുച്ചയം നിർമിക്കുന്നത്.
രണ്ടു നിലകളിൽ ഫ്രണ്ട് ബ്ലോക്കും നാലു നിലകളിൽ മെയിൻ ബ്ലോക്കുമാണു പുതുതായി നിർമിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

