ചള്ളങ്കയം ∙ ധർമത്തടുക്ക ചള്ളങ്കയം തലമുഗറിനെയും ബാഡൂർ ഓണിബാഗിലുവിനെയും ബന്ധിപ്പിക്കുന്ന തലമുഗർ തൂക്കുപാലം നവീകരിക്കാത്തതിൽ യാത്രക്കാർ ഭീതിയിയിൽ. 9ന് ഇതുവഴി നടന്നുപോയ വിദ്യാർഥിയുടെ കാൽ നടപ്പാതയുടെ പടി തകർന്ന ഭാഗത്ത് കുടുങ്ങി പരുക്കറ്റു. ചള്ളങ്കയത്തെ അധ്യാപകൻ അബ്ദുൽ റഹ്മാന്റെ മകൻ യൂസഫ് റയീസിനാ(12)ണ് പരുക്കേറ്റത്.
ഷേണി എസ്എസ്എയുപി സ്കൂൾ വിദ്യാർഥിയാണ്. ഇത് വഴിയാണ് അംഗടിമുഗർ, ഷേണി, പെർള, കാട്ടുകുക്കെ, കുമ്പള എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ പോകുന്നത്.
ഷിറിയ പുഴയ്ക്ക് കുറുകെയുള്ള നടപ്പാലമാണിത്. പാലമില്ലെങ്കിൽ 10 കിലോമീറ്റർ കറങ്ങണം.
നടപ്പാതയും റോപ്പും സംരക്ഷണ ഭിത്തിയും തകർന്നിട്ടുണ്ട്.
സിമന്റ് നടപ്പാത തകർന്നഭാഗത്താണ് കാൽ തെന്നി വീഴുന്നത്. നടപ്പാതയുടെ അടിപ്പടിയുടെ അടിഭാഗം പലതും തകർന്നിട്ടുണ്ട്.
അടിഭാഗം ആഴമുള്ളതും ഒഴുക്കുള്ളതുമായ ഭാഗത്തെ നടപ്പാതയുടെ പടിയാണ് തകർന്നിട്ടുള്ളത്. 2023 മാർച്ചിൽ നവീകരിക്കുന്നതിനു എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.
15 ലക്ഷം ജില്ലാ പഞ്ചായത്തും 2 ലക്ഷം രൂപ പുത്തിഗെ പഞ്ചായത്തും അനുവദിച്ചിരുന്നു. കരാറടുത്ത് എഗ്രിമെന്റ് തയാറാക്കുന്ന സമയത്ത് റോപ് തകരാറിലായതിനാൽ 25 ലക്ഷം രൂപ വേണ്ടിവരുമെന്ന് അറിയിച്ചതോടെ നവീകരണം മുടങ്ങി.
ഈ തുകയ്ക്കുള്ള ശേഷി പുത്തിഗെ പഞ്ചായത്തിനില്ലെന്നും ജില്ലാ ഭരണകൂടമോ ദുരന്തനിവാരണ അതോറിറ്റിയോ സഹായിച്ചാൽ നടത്താനാവുമെന്നും നവീകരണത്തിനു വേറൊരു സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ പരിശോധന നടത്തിയാലേ നവീകരണത്തിന്റെ സ്ഥിതി അറിയാനാവുമെന്നും പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുബണ്ണ ആൾവ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

