തളിപ്പറമ്പ് ∙ ആലക്കോട് റോഡിലെ നാടുകാണിയിൽ സൂ സഫാരി പാർക്ക് നിർമിക്കുന്നതിനായി റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജയിംസ് വർഗീസിന്റെ നേതൃത്വത്തിൽ 5 അംഗ വിദഗ്ധസമിതി രൂപീകരിച്ചു.
മന്ത്രി ജെ.ചിഞ്ചു റാണിയുടെയും എം.വി.ഗോവിന്ദൻ എംഎൽഎയുടെയും നേതൃത്വത്തിൽ നടത്തിയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സന്തോഷ് ജോർജ് കുളങ്ങര, വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുൻ ഡയറക്ടർ അബു ഏബ്രഹാം എന്നിവരാണ് മറ്റ് അംഗങ്ങൾ.
സമിതി ജനുവരി അവസാനത്തോടെ ഡിപിആർ സമർപ്പിക്കും.
സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് എം.വി.ഗോവിന്ദൻ എംഎൽഎ അറിയിച്ചു. തളിപ്പറമ്പ് -ആലക്കോട് സംസ്ഥാന പാതയിലെ നാടുകാണിയിൽ 252.8 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്.
പദ്ധതിക്കായി ഡിപിആർ തയാറാക്കുന്നതിന് 2 കോടി രൂപ സർക്കാർ നേരത്തെ തന്നെ ബജറ്റിൽ അനുവദിച്ചിരുന്നു.
മൃഗങ്ങളെ കണ്ടുകൊണ്ടുള്ള സഫാരിയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനൊപ്പം മ്യൂസിയവും ബയോളജിക്കൽ പ്ലാന്റേഷനുമുണ്ടാകും.
പ്രകൃതിയെ അതേപടി നിലനിർത്തി സ്വാഭാവിക വനവൽക്കരണം നടത്തിയാകും രൂപകൽപന. ഇവിടേക്കുള്ള മൃഗങ്ങളെ തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽനിന്ന് കൊണ്ടുവരാനാണ് പദ്ധതി.
മൃഗങ്ങളെയും പക്ഷികളെയും കൈമാറ്റ സംവിധാനത്തിലൂടെയും രാജ്യത്തെ ഇതര മൃഗശാലകളിൽ നിന്ന് എത്തിക്കും.
സ്വാഭാവികമായ പ്രകൃതിദത്ത പശ്ചാത്തലത്തിലും അന്തരീക്ഷത്തിലും പക്ഷിമൃഗാദികൾക്കും ഇഴജന്തുക്കൾക്കും സ്വൈര്യവിഹാരം നടത്താനാവും വിധമായിരിക്കും പാർക്കിന്റെ രൂപകൽപനയും പൂർത്തീകരണവുമെന്നും വിനോദസഞ്ചാരികൾക്ക് അതിസുരക്ഷിതമായ കവചിത വാഹനങ്ങളിൽ പാർക്കിലൂടെ സഞ്ചരിക്കാൻ സൗകര്യമുണ്ടാകുമെന്നും എം.വി.ഗോവിന്ദൻ എംഎൽഎ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

