സുള്ള്യ ∙ കിണറ്റിൽവീണ കാട്ടാനയെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി കാട്ടിലേക്കു തുരത്തി. സുള്ള്യയ്ക്ക് സമീപം കൽചർപ്പെയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി വനത്തിൽനിന്ന് നാട്ടിലേക്ക് ഇറങ്ങിയ 20 വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടാനയാണ് വനാതിർത്തിയിലെ കൃഷിയിടത്തിനരികിലെ വെള്ളമില്ലാത്ത കിണറ്റിൽ അകപ്പെട്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ചു. 5 മണിക്കൂറിലധികം പരിശ്രമിച്ചാണ് ആനയെ പുറത്തെത്തിച്ചത്.
മണ്ണു മാന്തി ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം ഇടിച്ച് വഴിയൊരുക്കി. വനം വകുപ്പ് ഒരുക്കിയ വഴിയിലൂടെ മുകളിലെത്തിയ ആന ജനവാസ കേന്ദ്രത്തിനരികിലേക്ക് ഓടി.
ഇത് കുറച്ചുനേരം ആശങ്ക പരത്തി. പിന്നീട് വനം വകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ചും മറ്റും ആനയെ കാട്ടിലേക്ക് തുരത്തി.
ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ.വി.കരികാലൻ, ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അന്തോണി മാരിയപ്പ, അസിസ്റ്റന്റ് കൺസർവേറ്റർ ഫോറസ്റ്റ് പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക് റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ ബി.എം.കിരൺ, വിമൽ ബാബു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

