കൊരട്ടി ∙ ആവേശത്തിരയിളക്കിയ കോനൂർ അഖില കേരള ഓണംകളി മത്സരം കാണാനും ആസ്വദിക്കാനും നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ ഒഴുകിയെത്തി. നാദം ആർട്സ് നെല്ലായി, യുവധാര കോൾക്കുന്ന്, ട്യൂൺസ് ഇരിങ്ങാലക്കുട
എന്നീ പുരുഷ ടീമുകളും വിസ്മയ കലാവേദി മതിലകം, ത്രിശിവ മോനോടി, സൗപർണിക അടിച്ചിലി, മിത്ര കലാവേദി കൂവക്കാട്ടുകുന്ന് എന്നീ വനിതാ ടീമുകളും അണിനിരന്നു.മത്സരം മുൻ എംഎൽഎ ബി.ഡി.ദേവസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു അധ്യക്ഷത വഹിച്ചു.
ശാസ്ത്ര പ്രതിഭ ഡോ.ശ്രീരാജ് ഗോപി, രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച കൊച്ചി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, ഡോ.സുബി ബാബു, ചിത്ര–നാടക പ്രതിഭ സുരേഷ് മുട്ടത്തി എന്നിവരെ ആദരിച്ചു.സിനിമാതാരങ്ങളായ ബൈജു എഴുപുന്ന, രാജേഷ് ശർമ, മീനാക്ഷി മാധവി, ദുർഗാ വിനോദ്, ഡിനി ഡാനിയേൽ, രാജാ സാഹിബ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ.ജോജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, കോനൂർ പൗരാവലി ചെയർമാൻ കെ.ആർ.സുമേഷ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നൈനു റിച്ചു, ടി.എസ്.ബിബിൻ, ഡേവിസ് പാറേക്കാടൻ, പി.ആർ.ശ്രീജിത്ത്, ടി.എസ്.കലേഷ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]