
പാലക്കാട് – കോഴിക്കോട് പാതയിൽ യാത്രക്കാർക്ക് ആശ്വാസം; പുതിയ പകൽ ട്രെയിൻ 23 മുതൽ; സമയക്രമം ഇങ്ങനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്/ പാലക്കാട് ∙ യാത്രക്കാരുടെ നിരന്തരമുള്ള അഭ്യർഥനകൾക്കും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുമൊടുവിൽ കോഴിക്കോട് – പാലക്കാട് റൂട്ടിൽ പുതിയ പകൽ ട്രെയിൻ 23ന് ഒാടിത്തുടങ്ങും. മൊത്തം 18 കോച്ചുകളുണ്ട്. സ്പെഷൽ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സെപ്റ്റംബർ 15 വരെയാണു നിലവിൽ അനുവദിച്ചിരിക്കുന്നത്. രാവിലെ 10.10നു കോഴിക്കോട്ടു നിന്നു പുറപ്പെടുന്ന ട്രെയിൻ (06071) ഉച്ചയ്ക്ക് 1.05നു പാലക്കാട്ടെത്തും. തിരികെ 1.50നു പാലക്കാട്ടു നിന്നു പുറപ്പെടുന്ന ട്രെയിൻ (06031) വൈകിട്ട് 5.35നു കോഴിക്കോട്ടും രാത്രി 7.40നു കണ്ണൂരിലുമെത്തും. മടക്കയാത്ര കണ്ണൂർവരെ ഉണ്ടെന്നതും യാത്രക്കാർക്ക് ആശ്വാസകരമാണ്.
പാലക്കാട് – കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ എന്ന ആവശ്യം വ്യക്തമാക്കി മലയാള മനോരമ നിരന്തരം വാർത്തകൾ നൽകിയിരുന്നു. വിഷയത്തിൽ എംപിമാരുൾപ്പെടെ ജനപ്രതിനിധികളും പാർട്ടി നേതാക്കളും തുടർച്ചയായി ഇടപെട്ടു. പുതിയ ട്രെയിൻ വടക്കൻ ജില്ലകളും പാലക്കാടും തമ്മിൽ സമ്പർക്കവും ഇടപെടലും വർധിക്കാൻ സഹായമാകും. കാൽനൂറ്റാണ്ട് മുൻപ് റാംവിലാസ് പാസ്വാൻ മന്ത്രിയായിരിക്കേ മുതൽ ഇത്തരം ഒരു സർവീസിനു ശ്രമം തുടങ്ങിയിരുന്നതായി യാത്രക്കാരുടെ സംഘടനകളുടെ നേതാക്കൾ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സംഘടനകളും കാലിക്കറ്റ് ചേംബർ ഒാഫ് കൊമേഴ്സും പല ഘട്ടങ്ങളിലായി ട്രെയിൻ അനുവദിക്കാൻ ഒട്ടേറെ തവണ ദക്ഷിണറെയിൽവേ, ഡിവിഷൻ അധികൃതർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർക്കു നിവേദനം നൽകിയിരുന്നു.
സമയക്രമം: സ്റ്റേഷൻ, പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ കോഴിക്കോട്ടു നിന്ന് പാലക്കാട്ടേക്ക്
കോഴിക്കോട് (10.10), ഫറോക്ക് (10.26), പരപ്പനങ്ങാടി (10.42), താനൂർ (10.51), തിരൂർ (11.00), കുറ്റിപ്പുറം (11.13), പട്ടാമ്പി (11.32), ഷൊർണൂർ (11.50), ഒറ്റപ്പാലം (12.10), പാലക്കാട് (1.05).
പാലക്കാട്ടു നിന്ന് കോഴിക്കോട്, കണ്ണൂർ
പാലക്കാട് (1.50), ഒറ്റപ്പാലം (2.16), ഷൊർണൂർ (3.35), പട്ടാമ്പി (3.50), കുറ്റിപ്പുറം (4.07), തിരൂർ (4.21), താനൂർ (4.30), പരപ്പനങ്ങാടി (4.39), ഫറോക്ക് (4.52), കോഴിക്കോട് (5.35). കൊയിലാണ്ടി (6.02), പയ്യോളി (6.13), വടകര (6.32), മാഹി (6.35), തലശ്ശേരി (6.50), കണ്ണൂർ (7.40). ശനിയാഴ്ച സർവീസ് ഷൊർണൂരിൽ അവസാനിപ്പിക്കും.
കോഴിക്കോട്∙ നമ്പർ 16610 മംഗളൂരു–കോഴിക്കോട് എക്സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ മാറ്റം
വിവിധ സ്റ്റേഷനുകളിൽ സമയം ഇങ്ങനെ:
വടകര – രാവിലെ 8.48
പയ്യോളി – 8.55
തിക്കോടി – 9.03
കൊയിലാണ്ടി – 9.13
എലത്തൂർ – 9.24
വെസ്റ്റ്ഹിൽ – 9.32
കോഴിക്കോട് – 10.00
നമ്പർ 06071 കോഴിക്കോട് – പാലക്കാട് പ്രത്യേക ട്രെയിനിന്റെ സമയം (ഇന്നു മുതൽ സെപ്റ്റംബർ 15 വരെ. ശനിയാഴ്ചകളിൽ ഇല്ല) :
കോഴിക്കോട് – രാവിലെ 10.10
ഫറോക്ക് – 10.25
പരപ്പനങ്ങാടി – 10.41
താനൂർ – 10.50
തിരൂർ – 10.59
കുറ്റിപ്പുറം – 11.12
പട്ടാമ്പി– 11.31
ഷൊർണൂർ –11.47
ഒറ്റപ്പാലം – 12.08
പാലക്കാട് – ഉച്ചയ്ക്ക് 1.05
നമ്പർ 06179 കോഴിക്കോട് – ഷൊർണൂർ പ്രത്യേക ട്രെയിൻ (28 മുതൽ സെപ്റ്റംബർ 13 വരെ (ശനിയാഴ്ചകളിൽ മാത്രം)
കോഴിക്കോട് – രാവിലെ 10.10
ഫറോക്ക് – 10.25
പരപ്പനങ്ങാടി – 10.41
താനൂർ – 10.50
തിരൂർ – 10.59
കുറ്റിപ്പുറം – 11.12
പട്ടാമ്പി– 11.31
ഷൊർണൂർ –11.55.
നമ്പർ 06075 ഷൊർണൂർ – കണ്ണൂർ പ്രത്യേക ട്രെയിൻ (28 മുതൽ സെപ്റ്റംബർ 13 വരെ. ശനിയാഴ്ചകളിൽ മാത്രം.)
ഫറോക്ക് – വൈകിട്ട് 4.51
കോഴിക്കോട് – 5.30
കൊയിലാണ്ടി – 6.01
പയ്യോളി – 6.12
വടകര – 6.20
നമ്പർ 06031 പാലക്കാട് – കണ്ണൂർ പ്രത്യേക ട്രെയിൻ (ഇന്നു മുതൽ സെപ്റ്റംബർ 15 വരെ. ശനിയാഴ്ചകളിലില്ല.) –
ഫറോക്ക് – വൈകിട്ട് 4.51
കോഴിക്കോട് – 5.30
കൊയിലാണ്ടി – 6.01
പയ്യോളി – 6.12
വടകര – 6.20
നമ്പർ 06032 കണ്ണൂർ – കോഴിക്കോട് പ്രത്യേക ട്രെയിൻ– (ഇന്നു മുതൽ സെപ്റ്റംബർ 15 വരെ)
വടകര – രാവിലെ 8.20
പയ്യോളി – 8.28
കൊയിലാണ്ടി – 8.49
കോഴിക്കോട് – 9.35