കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വസതിയിലും ഓഫീസിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വീടുകളിലുമാണ്ഇന്നലെ വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്.
തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫീസ്, പ്രജനിയുടെ പച്ചാളത്തെ വസതികൾ എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിച്ചത്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി ഒമ്പത് മണിയോടെയാണ് സമാപിച്ചത്.
ഏകദേശം രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃതമായി സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ എഴുന്നൂറിലധികം യുഎസ് ഡോളറും മറ്റ് സുപ്രധാന രേഖകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

