
എറണാകുളം ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
സാങ്കേതിക സർവകലാശാല ഇന്നലെ നടത്താനിരുന്ന ബിടെക് രണ്ടാം സെമസ്റ്റർ (2024 സ്കീം) പരീക്ഷ ഇന്ന് നടക്കും.
തൊഴിൽമേള 30ന്
കോതമംഗലം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എറണാകുളം എംപ്ലോയബിലിറ്റി സെന്ററും ചേർന്നു കോട്ടപ്പടി മാർ ഏലിയാസ് കോളജ് ഓഡിറ്റോറിയത്തിൽ 30ന് 9.30ന് ‘ഉദ്യോഗ്–25’ സൗജന്യ തൊഴിൽമേള നടത്തും. അഞ്ഞൂറിൽ പരം തൊഴിൽ അവസരങ്ങളുമായി നാൽപതോളം കമ്പനികൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ ഉള്ളവർക്കു പങ്കെടുക്കാം. https://www.empekm.in, 86066 02601.
പരിശീലന ക്ലാസ് നടത്തും
മൂവാറ്റുപുഴ ∙ ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം പദ്ധതിയുടെ ഭാഗമായി താലൂക്കിന്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമായി പരിശീലന ക്ലാസ് സംഘടിപ്പിക്കും. 28 ന് 2നു കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സ്കൂൾ വാഹനത്തിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും മൂവാറ്റുപുഴ ആർടിഒ അറിയിച്ചു.
സ്വീപ്പർ ഒഴിവ്
കോതമംഗലം∙ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീപ്പർ ഒഴിവ്. കൂടിക്കാഴ്ച 29നു 10ന്.
പെരുമ്പിള്ളി ഗവ. യുപി
മുളന്തുരുത്തി∙ പെരുമ്പിള്ളി ഗവ. യുപി സ്കൂളിൽ എൽപി എസ് എ- 3, യുപിഎസ് എ -2, പാർട്ട് ടൈം ജൂനിയർ ഹിന്ദി -1 എന്നീ തസ്തികകളിൽ ദിവസ വേതന അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 28 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം.
വെണ്ടുവഴി ഗവ. എൽപി സ്കൂൾ
കോതമംഗലം∙ വെണ്ടുവഴി ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28നു 2നു നഗരസഭാ ഓഫിസിൽ.
പുതുവേലി ജിഎച്ച്എസ്എസ്
കൂത്താട്ടുകുളം∙ പുതുവേലി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ്, ഹിന്ദി, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30നു 9.30ന്. 04822 244433.
മുടിക്കൽ ഗവ. എച്ച്എസ്എസ്
പെരുമ്പാവൂർ ∙ മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31ന് രാവിലെ 11ന്.
പെരുമ്പാവൂർ ഗവ. ബോയ്സ്
പെരുമ്പാവൂർ ∙ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (ജൂനിയർ), കോമേഴ്സ്, അറബി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 30ന് രാവിലെ 10.30ന്.ഗവ. മാങ്കായിൽ എച്ച്എസ്എസ്
മരട് ∙ ഗവ. മാങ്കായിൽ എച്ച്എസ് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, കെമിസ്ട്രി, ഇംഗ്ലിഷ് വിഷയങ്ങളിൽ ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് 11 ന്. 0484 2705699.
പൂതൃക്ക ഗവ. എച്ച്എസ്എസ്
കോലഞ്ചേരി ∙ പൂതൃക്ക ഗവ. എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹിക ശാസ്ത്രം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30നു രാവിലെ 10.30ന്.
കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ്
കാഞ്ഞിരമറ്റം ∙ സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ വിഭാഗം ബിസിഎഫ്, ഡിസിഡബ്ല്യു, എഫ്ടിഎസി, എഫ്ടിസിപി, ഇംഗ്ലിഷ്, കൊമേഴ്സ്, ഫിസിക്സ്, കണക്ക്, കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 3ന് 10ന്. 9497367744.
തെങ്ങോട് ഹൈസ്കൂൾ
കാക്കനാട്∙ തെങ്ങോട് ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം അധ്യാപക ഒഴിവ്. യുപി വിഭാഗത്തിലും ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ. 8129842516.
പൊയ്ക സ്കൂൾ
കോതമംഗലം∙ വടാട്ടുപാറ പൊയ്ക ഗവ. സ്കൂളിൽ ഹൈസ്കൂൾ മലയാളം, യുപി, എൽപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28നു 10ന്.
ചാത്തമറ്റം സ്കൂൾ
കോതമംഗലം∙ ചാത്തമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ കണക്ക്, ഫിസിക്കൽ സയൻസ്, യുപി, എൽപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29നു 10ന്.
പൈമറ്റം സ്കൂൾ
കോതമംഗലം∙ പൈമറ്റം ഗവ. യുപി സ്കൂളിൽ എൽപി, യുപി, ഹിന്ദി പാർട്ട് ടൈം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 29നു 10.30ന്.തട്ടേക്കാട് സ്കൂൾ
കോതമംഗലം∙ തട്ടേക്കാട് ഗവ. യുപി സ്കൂളിൽ എൽപി, ഹിന്ദി പാർട്ട് ടൈം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28നു 12ന്.
ചെറുവട്ടൂർ സ്കൂൾ
കോതമംഗലം∙ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഇംഗ്ലിഷ്, യുപി, എൽപി, യുപി ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ, യുപി, എൽപി അറബി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29നു 10ന്.