മലപ്പുറം ജില്ലയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് രീതി. കടകളിൽ അതിക്രമിച്ചു കയറി ഉടമയുടെ പരിചയക്കാരനാണെന്ന് തെറ്റിധരിപ്പിച്ച് ജീവനക്കാരിൽ നിന്ന് പണം തട്ടിയെടുക്കുന്നതായി വ്യാപക പരാതി ഉയർന്നിരിക്കുന്നു.
വളാഞ്ചേരി, കൽപകഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ കടകളിലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ അരങ്ങേറിയിരിക്കുന്നത്. അധികാരഭാവത്തിൽ സ്ഥാപനങ്ങളിലെത്തുന്ന പ്രതി, ഉടമയുടെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കുന്നത്.
ഇതുവരെ വളാഞ്ചേരിയിലെ രണ്ട് കടകളിലെയും കൽപകഞ്ചേരിയിലെ ഒരു സ്ഥാപനത്തിലെയും ജീവനക്കാരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പണത്തിന് പുറമെ ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള ബൈക്കും പ്രതി കവർച്ച ചെയ്തിട്ടുണ്ട്.
സംഭവങ്ങൾ ആവർത്തിക്കുകയും തട്ടിപ്പ് വ്യാപകമാകുകയും ചെയ്തതോടെ വ്യാപാരികൾ കൂട്ടത്തോടെ പോലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ശക്തമായ നിയമനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

