മൂവാറ്റുപുഴ പേഴക്കാപ്പിള്ളി മേഖലയിൽ നിർമാണാതീതമായ വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിലാണ് രണ്ടുപേരെ പൊലീസ് പിടികൂടിയത്. പാലത്തിങ്കൽ പുത്തൻപുരയിൽ വീട്ടിൽ അർഷാദ് (47), മോഷണമുതൽ വാങ്ങിയ കളപ്പുരയിൽ വീട്ടിൽ ഷാനവാസ് (42) എന്നിവരാണ് അറസ്റ്റിലായത്.
വാഴപ്പിള്ളി ഭാഗത്ത് ആക്രിക്കട നടത്തിവരികയാണ് ഷാനവാസ്.
കഴിഞ്ഞ ജൂലൈ 31ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നിട്ടുള്ളത്. പിടിയിലായ അർഷാദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രിക്കടയിൽ നിന്നും നഷ്ടപ്പെട്ട മോഷണമുതൽ കണ്ടെടുത്തു.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ ജോർജ് നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ എസ്ഐമാരായ എം.എം. ഉബൈസ്, സി.ആർ.
രഞ്ചുമോൾ, പോൾ മാത്യു, വി.സി. സജി, എഎസ്ഐ കെ.എസ്.
ഷിനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജു രാജൻ, കെ.റ്റി. നിജാസ് എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

