
പാലക്കാട് ജില്ലയിൽ ഇന്ന് (29-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ തെക്കൻ കേരളത്തിലും കന്യാകുമാരി തീരത്തും കടലാക്രമണ സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ഗതാഗതം നിരോധിച്ചു
ചെർപ്പുളശ്ശേരി ∙ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെർപ്പുളശ്ശേരി നഗരസഭാ ഓഫീസ് മുതൽ വെള്ളോട്ടുകുർശ്ശി ജംക്ഷൻ വരെ 10 ദിവസം ഗതാഗതം നിരോധിച്ചു.
ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാംപ് ഇന്ന്കൂറ്റനാട്∙ ഭിന്നശേഷി ശതമാനം രേഖപ്പെടുത്തുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനും യുഡിഐഡി കാർഡിനുമുളള മെഡിക്കൽ ക്യാംപ് ചൊവ്വാഴ്ച കാലത്ത് 9 മുതൽ ഉച്ചയ്ക്ക് 12 വരെ വാവന്നൂരിലുളള നാഗലശ്ശേരി ഹൈസ്ക്കൂളിൽ നടക്കും. നിലവിൽ ഓൺലൈനായി അപേക്ഷിച്ച തൃത്താല ബ്ലോക്ക് പരിധിയിലെ അപേക്ഷകർക്കാണ് മെഡിക്കൽ ക്യാംപ് നടത്തുന്നത്. ഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇതുവരെ എടുക്കാത്തവരോ , കാലാവധി കഴിഞ്ഞതിനാൽ സർട്ടിഫിക്കറ്റ് പുതുക്കേണ്ടവരോ ആയ ഭിന്നശേഷിക്കാരായ കേൾവി, അസ്ഥി, മാനസിക, കാഴ്ച സംബന്ധമായ ഭിന്നശേഷിത്വമുള്ള വ്യക്തികളാണ് ക്യാംപിൽ പങ്കെടുക്കേണ്ടത്. ബുദ്ധിപരമായ വൈകല്യമുളള 18 വയസ്സിന് താഴെയുള്ള കുട്ടികളായ അപേക്ഷകരാണെങ്കിൽ അടുത്തിടെ എടുത്ത സൈക്കോളജിസ്റ്റ് നൽകിയ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ക്യാംപിന് വരുന്ന അപേക്ഷകർ യുഡിഐഡി സൈറ്റിൽ നൽകിയ അപേക്ഷയുടെ പകർപ്പ് , ആധാർ കാർഡിന്റയും അപേക്ഷകന്റെ മുഴുവൻ ചികിത്സാ രേഖകളുടെയും പകർപ്പുകളും കൊണ്ടുവരണം. ഫോൺ: 9072574656, 9645006293