ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിന്റെ സമയക്രമത്തെ ചൊല്ലി തർക്കവും പ്രതിഷേധവും. നിശ്ചയിച്ച സമയക്രമം ലംഘിച്ച് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഉപ്പുതറയിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസ് ഓടേണ്ട സമയത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസ് എത്തിയതാണ് തർക്കത്തിന് തുടക്കമിട്ടത്.
ഇതോടെ പ്രകോപിതനായ സ്വകാര്യ ബസ് ഉടമ, കെഎസ്ആർടിസി ബസിന്റെ മുന്നിൽ തടസ്സം സൃഷ്ടിക്കുകയും ബസിന് അടിയിൽ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഈ സംഭവത്തോടെ പ്രദേശത്ത് ഏറെനേരം നാടകീയമായ രംഗങ്ങൾ അരങ്ങേറി.
തങ്ങളുടെ സമയക്രമത്തിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തിയത് വരുമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

