വര്‍ഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് സ്റ്റാലിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കുറ്റപ്പെടുത്തി. ഏക സിവില്‍ കോഡിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാട്നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കിയെന്ന് വിമര്‍ശിച്ച സ്റ്റാലിന്, മണിപ്പൂര്‍ കത്തുമ്പോഴും മോദി തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിമര്‍ശിച്ചു.
രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും എം.കെ സ്റ്റാലിന് പറഞ്ഞു.
പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ കുടുംബ പാര്‍ട്ടി തന്നെയാണ്.
തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. The post മോദിക്കെതിരെ ആഞ്ഞടിച്ച് എം.കെ സ്റ്റാലിന് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

