ചെങ്ങന്നൂരിൽ പ്ലാവിൽ നിന്നും വീണ് മധ്യവയസ്കന് ദാരുണാന്ത്യം. പുലിയൂർ പറാട്ട് നടുക്കേതിൽ പി.കെ.ജോർജുകുട്ടി (50) ആണ് മരണമടഞ്ഞത്.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ പറമ്പിൽ ചക്കയിടാൻ കയറുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

