പത്തനംതിട്ട ജില്ലയിലെ അടൂരിൽ പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി.
അടൂർ ഏറത്ത് വയല സ്വദേശിയായ ഗോപി (57) എന്നയാളാണ് അടൂർ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1:45 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അടൂർ ജനറൽ ആശുപത്രിക്ക് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നുപിടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെ എതിർത്ത പെൺകുട്ടിയെ ഇയാൾ കയ്യേറ്റം ചെയ്യുകയും ചെയ്തു.
പെൺകുട്ടിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ഉടൻ തന്നെ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ പോലീസിനായത്.
അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, നിധിൻ, അജിൻ എന്നിവര അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

