ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ ആദ്യ രണ്ട് ദിവസങ്ങൾകൊണ്ട് 130 കോടി രൂപയാണ് കളക്ഷൻ നേടിയത്. ബോക്സ് ഓഫീസ് ഇന്ത്യ അനുസരിച്ച് മൂന്നാം ദിവസം 35-36 കോടി രൂപ കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
വരാനിരിക്കുന്ന വാരാന്ത്യത്തിൽ ചിത്രത്തിന്റെ കളക്ഷൻ വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷൻ ഏകദേശം 160 കോടിയോളം വരുമെന്ന് റിപോർട്ടുകൾ ഉണ്ട്.
പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് പഠാന് നേടിയ കളക്ഷന്‍ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ്. അദ്ദേഹത്തിന്റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ രാജ്യത്ത് ഈ മൂന്ന് മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് പഠാന് നേടിയത് 27.08 കോടിയാണ്.
രണ്ടാംദിനം രാത്രി 10.10 വരെയുള്ള കണക്ക് പ്രകാരം അത് 31.60 കോടിയാണ്. പിവിആര്‍- 13.75 കോടി, ഐനോക്സ്- 11.65 കോടി, സിനിപൊളിസ്- 6.20 കോടി എന്നിങ്ങനെയാണ് രണ്ടാം ദിവസത്തെ കണക്കുകള്‍.
മൂന്നാംദിനം വൈകിട്ട് 6 വരെയുള്ള കണക്ക് പ്രകാരം ഇത് 14 കോടിയാണ്. ‘പഠാൻ’ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
ഒരാൾക്ക് അത് ആസൂത്രണം ചെയ്യാൻ കഴിയില്ലെന്നും അത് സംഭവിക്കേണ്ടതാണെന്നും സിനിമാ സെറ്റിലേക്ക് മടങ്ങിയെത്താനും പ്രേക്ഷകർക്ക് സന്തോഷം നൽകിയ എന്തെങ്കിലും സൃഷ്ടിക്കാൻ എനിക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിദ്ധാർഥ് ആനന്ദ് പറഞ്ഞു. ഇന്ത്യയില്‍ 5500, വിദേശത്ത് 2500 എന്നിങ്ങനെ ലോകമാകെ 8000 സ്ക്രീനുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ഷോ മുതല്‍ തന്നെ വന്‍ വിജയമാവുമെന്ന് ഉറപ്പിച്ചു.
ചിത്രത്തിന്റെ പല ബോക്സ് ഓഫീസ് കണക്കുകള്‍ വരുന്നുണ്ട്. The post മള്‍ട്ടിപ്ലെക്സുകളില്‍ കൊയ്ത്ത് തുടര്‍ന്ന് ‘പഠാന്’; മൂന്ന് ദിവസത്തെ കളക്ഷന്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

