ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു നടപടിക്ക് വേദിയായിരിക്കുകയാണ് തുർക്കിയും പരാഗ്വേയും തമ്മിലുള്ള മത്സരം. മത്സരത്തിനിടെ വായ പൊത്തി സംസാരിച്ചതിന് പരാഗ്വേയുടെ മിഡ്ഫീൽഡറായ മിഗ്വൽ അൽമിറോൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ലോകകപ്പ് വേദിയിൽ ഇത്തരമൊരു കാരണത്താൽ ഒരു താരം പുറത്താക്കപ്പെടുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. ജൂൺ 20, 2026 വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിലായിരുന്നു സംഭവം.
അപ്പോൾ പരാഗ്വേ 1-0 എന്ന സ്കോറിന് മുന്നിട്ടുനിൽക്കുകയായിരുന്നു. തുർക്കി താരം മെർട്ട് മൾഡറുമായി സംസാരിക്കുന്നതിനിടയിലാണ് അൽമിറോൺ തന്റെ വായ കൈകൊണ്ട് മറച്ചുപിടിച്ചത്.
ഈ പ്രവൃത്തി നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെർട്ട് മൾഡർ ഉടൻ തന്നെ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ഗ്രൗണ്ടിലെ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (VAR) വഴി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം റഫറി അൽമിറോണിന് ചുവപ്പ് കാർഡ് നൽകുകയായിരുന്നു.
ഇതോടെ മത്സരത്തിന്റെ രണ്ടാം പകുതി മുഴുവൻ 10 പേരുമായിട്ടാണ് പരാഗ്വേയ്ക്ക് കളിക്കേണ്ടി വന്നത്. പുതിയ നിയമത്തിന്റെ പശ്ചാത്തലം കളിക്കളത്തിലെ തർക്കങ്ങൾക്കിടെ വായ പൊത്തി സംസാരിക്കുന്ന കളിക്കാർക്ക് ചുവപ്പ് കാർഡ് നൽകുന്ന കർശനമായ പുതിയ നിയമം ഈ ലോകകപ്പിലാണ് ഫിഫ ആദ്യമായി നടപ്പിലാക്കിയത്.
ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയുണ്ടായ സംഭവമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതരെ നയിച്ചത്. അന്ന് ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി തന്റെ ജേഴ്സി ഉപയോഗിച്ച് വായ പൊത്തി റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ അധിക്ഷേപിച്ചിരുന്നു.
വായ മറച്ചുപിടിച്ചതിനാൽ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഇത്തരം അച്ചടക്കലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനാണ്, തർക്കങ്ങൾക്കിടെ വായ പൊത്തുന്ന കളിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഫിഫ റഫറിമാർക്ക് അധികാരം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

