ഹോണ്ടുറാസിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന രണ്ട് വ്യത്യസ്ത വെടിവെപ്പ് സംഭവങ്ങളിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു കൃഷിസ്ഥലത്താണ് ആദ്യത്തെ അക്രമം അരങ്ങേറിയത്.
ജോലിയിൽ ഏർപ്പെട്ടിരുന്ന പത്തോളം തൊഴിലാളികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. പതിറ്റാണ്ടുകളായി കാർഷിക തർക്കങ്ങൾ നിലനിൽക്കുന്ന മേഖലയാണിത്.
അക്രമത്തിന് ശേഷം ഇരകളുടെ ബന്ധുക്കൾ മൃതദേഹങ്ങൾ അവിടെനിന്നും മാറ്റിയതിനാൽ കൃത്യമായ മരണസംഖ്യ വ്യക്തമാകാൻ ഇനിയും സമയമെടുക്കുമെന്ന് പൊലീസ് വക്താവ് എഡ്ഗാർഡോ ബരാഹോണ വിശദമാക്കുന്നത്. ഗ്വാട്ടിമാല അതിർത്തിയോട് ചേർന്നുള്ള കോർട്ടെസ് ഡിപ്പാർട്ട്മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ അക്രമം നടന്നത്.
ഇവിടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അക്രമികളെ കണ്ടെത്താനും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്താനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

