സംസ്ഥാനത്ത് പോലീസ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനമായ തൂഫാൻ ദ നാർക്കോ ഹണ്ട് എന്ന പദ്ധതിക്ക് പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തെ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുന്നത് വരെ ഈ പോരാട്ടം ശക്തമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ യുഡിഎഫ് ഗവൺമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണിതെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല, സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്തു.
ഇതിന്റെ ഭാഗമായി ഇന്ന് സമസ്തയുടെ പരമാധ്യക്ഷൻ ജിഫ്രി തങ്ങളെ സന്ദർശിച്ച മന്ത്രി, അദ്ദേഹത്തിന് ‘തൂഫാൻ വാരിയർ’ ബാഡ്ജ് നൽകി ആദരിച്ചു. സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ‘തൂഫാൻ വാരിയേഴ്സ്’ ആയി മാറ്റി ലഹരിക്കെതിരായ ബോധവൽക്കരണം വ്യാപകമാക്കുകയാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

