സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നത്.
ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഇതോടെ വീണ്ടും സ്വർണവില 45,000 ത്തിലേക്ക് എത്തി.
രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 45000 ത്തിന് താഴേക്ക് ഇടിയുകയായിരുന്നു. ശനിയാഴ്ച 400 രൂപ ഉയർന്ന് സ്വർണവില 45000 ത്തിന് മുകളിൽ എത്തിയിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 5625 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 20 രൂപ ഉയർന്നു. വിപണി വില 4660 രൂപയാണ്.
The post സംസ്ഥാനത്ത് ഇന്ന് (24/05/2023)സ്വർണവിലയിൽ വർദ്ധനവ് ;200 രൂപ വർധിച്ച് പവന് 45000 രൂപയിലെത്തി appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

