മിക്ക മനുഷ്യരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് വിവാഹം. എന്നാൽ ഈ ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് രൂപ ധൂർത്തടിക്കുന്നത് എന്തിനാണെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് മീനൽ ഗോയൽ.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവാഹ ധൂർത്തിനെതിരെ ഇവർ ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ബന്ധുക്കളെയും സമൂഹത്തെയും കാണിക്കാൻ വേണ്ടിമാത്രം വൻതുക ചെലവഴിക്കുന്നത് ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വത്തെ സാരമായി ബാധിക്കുമെന്ന് മീനൽ വ്യക്തമാക്കി.
ഇരുപത് ലക്ഷം രൂപയുടെ ചെലവ് കണക്കുകളാണ് ഇവർ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഭക്ഷണത്തിനായി 6 ലക്ഷം രൂപയും വിവാഹ വേദിക്കായി 5 ലക്ഷം രൂപയും ഇവർ കണക്കാക്കുന്നു.
കൂടാതെ അലങ്കാരങ്ങൾക്ക് 3 ലക്ഷവും ഫോട്ടോഗ്രാഫി, വിനോദം, മറ്റ് ചെലവുകൾ എന്നിവയ്ക്കായി 2 ലക്ഷം വീതവും ചെലവാകുന്നു. ‘വെറും 48 മണിക്കൂറിനുള്ളിൽ വേദി വിടുന്നു, ഭക്ഷണം തീരുന്നു, അലങ്കാരങ്ങൾ അഴിച്ചുമാറ്റപ്പെടുന്നു, അതിഥികൾ അടുത്ത കല്യാണത്തിലേക്ക് പോവുന്നു.
എന്നാൽ ഒന്നുമാത്രം നിങ്ങളോടൊപ്പം അവശേഷിക്കും- അതിന്റെ സാമ്പത്തികാഘാതം’ എന്നാണ് മീനൽ കുറിച്ചത്. ചടങ്ങ് അവസാനിക്കുമ്പോൾ കേറ്ററിംഗ് നടന്മാർക്കും ഫോട്ടോഗ്രാഫർമാർക്കും ഹാൾ ഉടമകൾക്കും പണം ലഭിക്കുന്നുണ്ടെങ്കിലും, അതിന്റെ യഥാർത്ഥ ഭാരം പേറുന്നത് ആ കുടുംബം മാത്രമാണെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
ഒരു ദിവസത്തെ ആഘോഷത്തിനായി സമ്പാദ്യം മുഴുവൻ തീർക്കുന്നതിന് പകരം ഭാവിയിലെ ആവശ്യങ്ങൾക്കായി പണം കരുതിവെക്കണമെന്നാണ് ഈ ചാർട്ടേഡ് അക്കൗണ്ടന്റ് നിർദ്ദേശിക്കുന്നത്. വീട് വാങ്ങാനുള്ള അഡ്വാൻസാകാം, എമർജൻസി ഫണ്ടാകാം, ദീർഘകാല നിക്ഷേപങ്ങളാകാം, കുട്ടികളുടെ വിദ്യാഭ്യാസമാകാം, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കാവാം ഈ പണം ഉപയോഗിക്കാമെന്നും അവർ വ്യക്തമാക്കുന്നു.
വിവാഹം ആഘോഷമാക്കേണ്ടത് തന്നെയാണ്, എന്നാൽ അതൊരു സാമ്പത്തിക ബാധ്യതയായി മാറരുത്. ‘നിങ്ങളുടെ ശേഷിക്കുള്ളിൽ നിന്ന് ആഘോഷിക്കുക, നല്ല ഓർമ്മകളുണ്ടാക്കുക.
സാമ്പത്തിക സമ്മർّدമില്ലാതെ, സമാധാനത്തോടെ വിവാഹജീവിതം ആരംഭിക്കുക. ആഘോഷങ്ങൾ മാത്രം കെട്ടിപ്പടുക്കാതെ, നല്ലൊരു ദാമ്പത്യജീവിതം പടുത്തുയർത്തൂ’ എന്നും മീനൽ കൂട്ടിച്ചേർത്തു.
നിരവളപേരാണ് ഈ ചിന്താഗതിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

