കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍. അന്തരീക്ഷ ഈര്‍പ്പം കൂടിയതിനാല്‍ താപ ഇന്‍ഡക്സും ഉയര്‍ന്ന നിലയിലാണ്.
വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ അസ്ഥിരമായ സാഹചര്യം രൂപപ്പെടുമെന്നാണ് സൂചനകള്‍. വ്യാഴം, ശനി ദിവസങ്ങളില്‍ രാജ്യത്ത് ഒറ്റപ്പെട്ട
മഴയ്ക്കു സാധ്യതയുണ്ടെന്നും ഞായറാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകന് ഇസ റമദാന് പറഞ്ഞു. വാരാന്ത്യത്തില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞന്‍ അദേല്‍ അല്‍-സദൂനും അഭിപ്രായപ്പെട്ടു.
The post കാലാവസ്ഥ മുന്നറിയിപ്പ്: കുവൈറ്റില്‍ വേനല്‍ മഴക്ക് സാധ്യത appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

