ധരംശാല: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍. നേരിയ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്.
വൈകിട്ട് ഏഴരയ്ക്ക് ധരംശാലയിലാണ് മത്സരം നടക്കുന്നത്. ലീഗ് ഘട്ടത്തിലെ ഇരു ടീമുകളുടെയും അവസാന മത്സരമാണിത്.
13 കളിയില്‍ 12 പോയന്റ് വീതമാണ് ഇരു ടീമുള്‍ക്കുമുള്ളത്. പ്ലേ ഓഫിലെത്താന്‍ പതിനാറ് പോയന്റെങ്കിലും വേണ്ടതിനാല്‍ ഇന്ന് ജയിച്ചാലും മറ്റുടീമുകളുടെ മത്സരഫലങ്ങള്‍ ആശ്രയിച്ചെ ഇരു ടീമിനും മുന്നേറാനാവു.
സീസണില്‍ നന്നായി തുടങ്ങിയിട്ടും സ്ഥിരത പുലര്‍ത്താതെ കിതച്ചവരാണ് സഞ്ജു സാംസണിന്റെ രാജസ്ഥാനും ശിഖര്‍ ധവാന്റെ പഞ്ചാബും. ജോസ് ബട്ലറും തകര്‍പ്പന്‍ ഫോമിലുള്ള യശസ്വി ജയ്സ്വാളും യുസ്വേന്ദ്ര ചഹലും ട്രെന്റ് ബോള്‍ട്ടുമെല്ലാം ഉണ്ടായിട്ടും സഞ്ജു നയിക്കുന്ന രാജസ്ഥാന് സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.
The post രാജസ്ഥാന് ഇന്ന് ജിവന്മരണ പോരാട്ടം; എതിരാളികള്‍ പഞ്ചാബ് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

