സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ മുന്‍ അംഗങ്ങള്‍ ഉപയോഗിച്ചിരുന്നവ ഉള്‍പ്പെടെയുള്ള പഴയ സാമഗ്രികളില്‍ ചിലത് ലേലത്തിന്റെ മറവില്‍ കമ്മിഷന് സ്റ്റാഫുകള്‍ കടത്തിയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. 2013- 16 കാലയളവിലാണ് ലേല തിരിമറി.
ഏതാനും ഉരുപ്പടികള്‍ ചിലര്‍ക്ക് വിറ്റ് 22,000 രൂപ കമ്മിഷന് അക്കൗണ്ടിലേക്ക് വകയിരുത്തിയെന്നാണ് കമ്മിഷന് രേഖകളില്‍. നഷ്ടമായ ഉരുപ്പടികളുടെ കൃത്യമായ മൂല്യം കണക്കാക്കാനായിട്ടില്ല.
ഉരുപ്പടികള്‍ സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുവിറ്റുവെന്ന സംശയത്താല്‍, മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്മാന് ഇ-മെയിലിലൂടെ നല്കിയ പരാതിപ്രകാരമാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയും മനുഷ്യാവകാശകമ്മിഷന് ഓഫീസില്‍ സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ടുള്ള ആഭ്യന്തര ഓഡിറ്റിംഗും വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
The post മനുഷ്യാവകാശ കമ്മിഷനില്‍ ലേലത്തിരിമറി; പഴയ സാധനങ്ങള്‍ ലേലത്തിന്റെ മറവില്‍ കടത്തിയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്; വകുപ്പുതല നടപടിക്കും ആഭ്യന്തര ഓഡിറ്റിംഗിനും ശുപാര്‍ശ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

