തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ പുതുതായി 6005 തസ്തികള്‍ സൃഷ്ടിക്കാന്‍ ശുപാര്‍ശ. ഇതില്‍ 5906 തസ്തികള്‍ അധ്യാപക തസ്തികകളാണ്.
നാല് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയത് കണക്കാക്കിയാണ് പുതിയ തസ്തികകള്‍ക്കുള്ള ശിപാര്‍ശ വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് കൈമാറിയത്.
2313 സ്കൂളുകളിലായാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുക. 1106 സര്‍ക്കാര്‍ സ്കൂളുകളിലായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിലായി 2925 തസ്തികകളുമാണ് പുതുതായി അനുവദിക്കേണ്ടത്.
ഇതില്‍ 5906 അധ്യാപക തസ്തികയും 99 അനധ്യാപക തസ്തികയും വരും. കൂടുതല്‍ തസ്തികകള്‍ക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്.
ഇവിടെ സര്‍ക്കാര്‍ മേഖലയില്‍ 694 ഉം എയിഡഡ് മേഖലയില്‍ 889 ഉം തസ്തികകള്‍ക്കാണ് ശിപാര്‍ശ. ഏറ്റവും കുറവ് തസ്തികകള്‍ പുതുതായി വേണ്ടി വരിക പത്തനംതിട്ടയിലാണ്.
62 തസ്തികകള്‍ മതിയാവും പത്തനംതിട്ടയില്‍. 2019-20 വര്‍ഷം അനുവദിച്ചതില്‍ സര്‍ക്കാര്‍ മേഖലയിലെ 1638 ഉം എയിഡഡ് മേഖലയില്‍ 2925 തസ്തികളും പുതിയ നിര്‍ണയത്തില്‍ നഷ്ടമാവുകയും ചെയ്തു.
ശിപാര്‍ശ ധനവകുപ്പ് അംഗീകരിക്കുന്ന മുറയ്ക്ക് വിദ്യാഭ്യാസ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കും. The post സംസ്ഥാനത്ത് സ്കൂളുകളില്‍ പുതുതായി 6005 തസ്തികള്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

