മാലിദ്വീപിലെ കടലില്‍ നീന്താനിറങ്ങിയ ഒരു യുവതിയെ ഏതാണ്ട് 100 കിലേ ഭാരമുള്ള ഒരു സ്രാവ് അക്രമിക്കുന്നതായിരുന്നു വീഡിയോ. ആക്രമണത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ ഏതാണ്ട് ആറോളം ഇടത്ത് സ്രാവിന്റെ പല്ല് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. ഏതാണ്ട് നൂറ് കിലോയ്ക്ക് മേല്‍ ഭരവും എട്ട് അടി നീളവും ഉണ്ടായിരുന്ന നേഴ്സ് സ്രാവാണ് യുവതിയെ അക്രമിച്ചത്.
കാര്‍മെന്‍ കനോവാസ് സെര്‍വെല്ലോ (30) യ്ക്ക് ഒപ്പം ഗെയ്ഡ് ആയി എത്തിയ ഇബ്രാഹിം ഷഫീഗാണ് യുവതിയെ സ്രാവ് അക്രമിക്കുന്ന വീഡിയോ പകര്‍ത്തിയത്. മാലിദ്വീപിലെ വാവു അറ്റോള്‍ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. അപകടത്തിന് തൊട്ട് മുമ്ബ് പ്രദേശത്ത് 45 മിനിറ്റിലധികം നേരം യുവതി സ്രാവുകളുടെ കൂട്ടത്തോടൊപ്പം സ്വതന്ത്രമായി നീന്തുകയായിരുന്നു.
എന്നാല്‍, പെട്ടെന്ന് ഒരു പ്രകോപനവും ഇല്ലാതെ അതിലൊരു സ്രാവ് പെട്ടെന്ന് തിരിയുകയും യുവതിയുടെ പിന്നിലൂടെ വന്ന് അവരെ അക്രമിക്കുകയും ആയിരുന്നു. The post കടലില്‍ നീന്തുന്നതിനിടെ യുവതിയെ സ്രാവ് കടിച്ചു; 6 ഇഞ്ച് മുറിവ്, ഭയപ്പെടുത്തുന്ന ദൃശ്യം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

