സ്വന്തം ലേഖിക തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ കൊടും ചൂടായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴു ജില്ലകളിലാണ് താപനില ഉയരുമെന്ന് മുന്നറിയിപ്പുള്ളത്.
പാലക്കാട് , കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനിില ഉയരുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളില്‍ 4 മുതല്‍ 4 ഡിഗ്രവരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം.
പാലക്കാട് ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായി തുടരും. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
നാല് നഗരങ്ങളില്‍ ഉഷ്ണതരംഗ സാദ്ധ്യതയെന്നും മുന്നറിയിപ്പുണ്ട്. The post കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ കൊടുംചൂട്; നാല് ഡിഗ്രിവരെ താപനില ഉയരും; കേരളത്തിന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

