പോലിസ് സ്റ്റേഷനിൽ അതിഖ് അഹമ്മദും സഹോദരന് അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു ദില്ലി: പോലിസ് സ്റ്റേഷനിൽ മുൻഎംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം.
മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് ഭാഷ്യം. പ്രയാഗ്രാജിലെ ധൂമംഗഞ്ച് പോലീസ് സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാസംഘം ആത്തിഖ് അഹമ്മദിനേയും സഹോദരൻ അഷ്റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത് പുറത്ത് നിന്ന് എത്തിയവരാണ് വെടിവെച്ചെതെന്നാണ് പൊലീസ് പറയുന്നത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനു ഇടയിൽ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആതിക്കിനെയായിരുന്നു.
പിന്നീട് അഷ്റഫിനെയും വെടിവെച്ചു. രണ്ടുപേരും പെട്ടെന്ന് തന്നെ മരണപ്പെട്ടു.
സംഭവത്തിൽ മൂന്നുപേർ പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ ദിവസമായിരുന്നു അതിഖ് അഹമ്മദിന്റെ മകന് അസദ് അഹമ്മദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
The post ദില്ലി പോലിസ് സ്റ്റേഷനിൽ മുൻഎംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു. appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

