സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്ത് ഒളശ്ശയിൽ ബൈക്കിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 7.30 ഒളശ്ശ സി എം എസ് ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
ചെങ്ങളത്ത് ഡെയിലി ഫ്രഷ് ചിക്കൻ & മീറ്റ് സ്റ്റോർ നടത്തുകയായിരുന്ന ചെങ്ങളം മാസ്റ്റേഴ്സ് വില്ലയിൽ കുന്നത്തിൽ അജു തോമസാണ് മരിച്ചത്. 49 വയസ്സായിരുന്നു.
കട അടച്ചശേഷം റോഡിലേക്ക് ഇറങ്ങിയപ്പോൾ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുപോയി. ഓടിക്കൂടിയ നാട്ടുകാർ പരിപ്പ് സ്വദേശിയായ ബൈക്ക് യാത്രികനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.
തുടർന്നാണ് അജുവും പരിക്കേറ്റ വീണത് മനസ്സിലാക്കി പിന്നാലെ തന്നെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. എങ്കിലും മരണം സംഭവിച്ചിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന യുവാവിനും ഗുരുതരമായി പരിക്കേറ്റു. ബൈക്കും തകർന്നിട്ടുണ്ട്.
പ്രിയയാണ് അജുവിൻ്റെ ഭാര്യ. നാല് പെൺമക്കളാണ്.
The post കോട്ടയം ഒളശ്ശ ഏനാദിയിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം; മരിച്ചത് ഏനാദിയിൽ കോഴിക്കട നടത്തുന്ന ചെങ്ങളം സ്വദേശി അജുതോമസ് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

