കൊച്ചി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവിസിന് താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകാൻ ഹൈകോടതിയുടെ അനുമതി. ദീർഘദൂര സ്വകാര്യ ബസ് സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ പെർമിറ്റുള്ള ബസുടമകൾ നൽകിയ ഹരജിയിൽ ദീർഘദൂര സർവിസിന് സിംഗിൾ ബെഞ്ച് നേരത്തേ അനുമതി നൽകിയിരുന്നു.
ഇതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ ഹരജിയിൽ, മുമ്പ് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് ഭേദഗതി ചെയ്താണ് ദീർഘ ദൂര സർവിസിന് പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് ഡിവിഷൻ ബെഞ്ചും അനുമതി നൽകിയത്. മേയ് 23ന് ഹരജി വീണ്ടും പരിഗണിക്കും.
സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം സർവിസ് ദൂരം അനുവദിക്കാത്ത വിധം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ് ആക്കി 2020 ജൂലൈയിൽ ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് നേരത്തേ സ്വകാര്യ ബസുടമകൾ ഹൈകോടതിയെ സമീപിച്ചത്. താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിംഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അത് അന്തിമമാക്കി ഹരജി തീർപ്പാക്കുകയും ചെയ്തു.
പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവിസ് നടത്താനും പെർമിറ്റുകൾ പുതുക്കിനൽകാനും നിർദേശിക്കുന്ന സിംഗിൾ ബെഞ്ച് ഉത്തരവ് 2022 ജനുവരി 12നാണ് ഉണ്ടായത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജിയിൽ സിംഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു.
ഇതാണ് ഇപ്പോൾ നീക്കിയത്. The post സ്വകാര്യ ബസുകൾക്ക് ദീർഘദൂര പെർമിറ്റിന് ഹൈകോടതി അനുമതി appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

