സ്വന്തം ലേഖിക ആലപ്പുഴ: അറവുകാട് സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടില്‍ മാഹിന്‍ (20), അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കാക്കാഴം വെളിംപറമ്പ് വീട്ടില്‍ ഇര്ഫാന് (19) എന്നിവരെയാണ് പിടികൂടിയത്. പുന്നപ്ര ഐഎസ്എച്ച് ഒ ലൈസാദ് മുഹമ്മദ്, എസ്ഐ രാകേഷ്, എസ് സി ഒ പി മാരായ രമേഷ് ബാബു, സേവ്യര്‍, ഉല്ലാസ്, സിപിഒ മാരായ ടോണി, ചരണ്‍ ചന്ദ്രന്, ജോസഫ് എന്നിവര്‍ അടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. The post സ്കൂളിന് സമീപം വില്പനക്കായി സൂക്ഷിച്ചു; ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

