സ്വന്തം ലേഖിം തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളികള്‍ക്ക് വിഷുക്കൈനീട്ടമായി നല്കിയ വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
കെ റെയില്‍ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞെന്നും സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്ത്യം കുറിച്ചതുകൊണ്ടാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ വന്ദേഭാരതിനെതിരെ തിരിയാന്‍ കാരണമെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയോടും കേന്ദ്ര റെയില്‍വേ മന്ത്രിയോടും കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറയുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിനെതിരെയുള്ള ഇടത് വലതു മുന്നണികളുടെ പ്രതികരണം മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയും. ആദ്യം വന്ദേഭാരത് ട്രെയിന്‍ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ പറഞ്ഞിരുന്നത്.
ഇപ്പോള്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത് ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവരുടെ പ്രചാരണം. വികസനാണ് ബി,ജെ.പിയുടെ രാഷ്ട്രീയമെന്ന് ഉനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം.
വന്ദേഭാരതിന്റെ 13ാം നമ്പര്‍ ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. വികസനകാര്യത്തില്‍ മോദി സര്‍ക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
The post കെ റെയില്‍ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി; വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് കെ സുരേന്ദ്രന് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

