ഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും.
ഏപ്രില്‍ 18 ന് ഹര്‍ജികള്‍ പരിഗണിക്കും. വാദം തത്സമയം ജനങ്ങളെ കാണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് കോടതി അംഗീകരിച്ചു. സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ഹൈക്കോടതിയിലെ ഹര്‍ജികളും സുപ്രിം കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനം എടുത്തത്.
കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകള്‍ അടക്കമാണ് സുപ്രിം കോടതിയിലേക്ക് മാറ്റിയത്. The post സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കണം: ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

