പാലക്കാട്: ആലപ്പുഴയില്‍ കൃഷി ഓഫീസര്‍ക്ക് കള്ളനോട്ട് നല്കിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി അജീഷാണ് പിടിയിലായത്.
വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അജീഷിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൃഷി ഓഫീസര്‍ക്ക് കള്ളനോട്ട് നല്കിയ വിവരം പോലീസിന് ലഭിച്ചത്.മാര്‍ച്ച് എട്ടാം തീയതിയാണ് കഞ്ചിക്കോട് വാഹനം തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ആക്രമിക്കുകയും വാഹനം തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായത്. ഈ കേസിലാണ് ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അജീഷ് കൃഷി ഓഫീസര്‍ക്ക് കള്ളനോട്ട് നല്കിയ കാര്യം പറഞ്ഞത്. ആലപ്പുഴ പോലീസ് വാളയാര്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
ആലപ്പുഴ സ്വദേശികളായ ഷിഫാസ്, വിജിത്, വരന്തരപ്പിളളി സ്വദേശി എരവക്കാട് കണ്ണന് എന്നിവരാണ് ഇയാളൊപ്പം അറസ്റ്റിലായ മറ്റ് പ്രതികള്‍. The post ആലപ്പുഴയില്‍ കൃഷി ഓഫീസര്‍ക്ക് കള്ളനോട്ട് നല്കിയ കേസ്: പ്രതി പാലക്കാട്ട് പിടിയില്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

