ചണ്ഡീഗഢ്: പഞ്ചാബിലെ വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍സും ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ജ്യോതി യാദവും വിവാഹിതരാകുന്നു.
ഈയിടെയായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഡോ.
ജ്യോതി യാദവ് നിലവില്‍ മാന്‍സ കേഡറില്‍ എസ്.പിയാണ്. ദന്തരോഗവിദഗ്ധ കൂടിയാണിവര്‍.
കഴിഞ്ഞ വര്‍ഷം ആം.ആദ്മി എം.എല്‍.എ രാജിന്ദര്പാല് കൗറുമായുണ്ടായ വാക്കേറ്റത്തിലൂടെയാണ് ജ്യോതി യാദവ് വാര്‍ത്തകളിലിടം നേടുന്നത്. രൂപ്നഗറിലെ അനന്ദ്പൂര്‍ സാഹിബ് നിയോജകമണ്ഡലത്തില്‍ നിന്നാണ് ബെയ്ന്‍സ് ആം ആദ്മിയുടെ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്.
അഭിഭാഷകനായ ബെയ്ന്‍സ് ആദ്യമായാണ് എംഎല്‍എയാകുന്നത്. 2017-ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
വിവാഹത്തീയതി ഇരുവരും പുറത്തു വിട്ടിട്ടില്ല. ഈ മാസം അവസാനത്തോടെയുണ്ടാകുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
The post പഞ്ചാബിലെ വിദ്യാഭ്യാസ മന്ത്രിയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

