സ്വന്തം ലേഖകൻ സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വിരുന്നുകാർ വരുമ്പോൾ, ഇറച്ചി വെക്കണമെങ്കിലും ബിരിയാണി ഉണ്ടാക്കണമെങ്കിലും സവാള കൂടിയേ തീരൂ!
സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ ചെയ്യാവുന്ന ചില എളുപ്പ വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
1.ഉള്ളി അരിയുമ്പോൾ മൂർച്ചയേറിയ കത്തി ഉപയോഗിക്കുക. അപ്പോൾ വളരെ കുറഞ്ഞ ഉള്ളി നീര് മാത്രമേ പുറത്ത് വരികയുള്ളൂ.
2. ഉള്ളി തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം മാത്രം അരിയുക.
വേര് ഭാഗം അവസാനം മുറിക്കുക. ഉള്ളിയുടെ നീര് കൂടുതലായി ആ ഭാഗത്താണുള്ളത്.
4. വായുവിലേക്ക് പുറന്തള്ളുന്ന നീരിന്റെ അളവ് കുറയ്ക്കുന്നതിനായി ഉള്ളി ഫ്രീസറിൽ വെച്ച് തണുപ്പിച്ചതിന് ശേഷം അരിയുക.
5. ഉള്ളി അരിയുന്നതിന് മുമ്പ് തീപ്പെട്ടികൊള്ളിയോ മെഴുകുതിരിയോ കത്തിച്ച് വെക്കുക.
ഇതിലെ സൾഫർ കണ്ണുനീർ ഉണ്ടാക്കുന്ന ഉള്ളിനീരിലെ ഘടകങ്ങളെ നിർവീര്യമാക്കുന്നു. 6.
മറ്റൊന്ന് വിചിത്രമെന്ന് തോന്നുമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. വായ തുറന്ന് പിടിച്ച് വായിൽ കൂടി ശ്വാസം എടുക്കുകയും പുറത്ത് വിടുകയും ചെയ്യുക.
കണ്ണിലേക്ക് ഉള്ളിനീര് പോവാതിരിക്കാൻ ഈ വായുസഞ്ചാരം സഹായിക്കും എന്നാണ് പറയുന്നത്. 7.
ഒരു പാത്രത്തിൽ വെള്ളം എടുത്ത് വെള്ളത്തിനുള്ളിൽ വെച്ച് ഉള്ളി അരിയുക ആണെങ്കിൽ കണ്ണുനീർ ഉണ്ടാവുകയില്ല. 8.
ഉള്ളിയെ നീരാവി കൊള്ളിക്കുക. നീരാവി ഉള്ളിനീരിനെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.
9. ചൂളം വിളിക്കുകയാണെങ്കിൽ കണ്ണിലേക്ക് ഉള്ളിനീര് വരാതിരിക്കാൻ ഈ വായുസഞ്ചാരം സഹായിക്കും.
10. കണ്ണട
വെക്കുക. 11.
കട്ടിങ് ബോർഡിൽ വിനാഗിരി പുരട്ടുക. വിനാഗിരിക്ക് ആസിഡ് സ്വഭാവം ഉള്ളതിനാൽ ഉള്ളിനീരിലെ എൻസൈമുകൾ നിർവീര്യമാകുന്നു.
The post ‘കരയാതെ, പരിഹാരമുണ്ട്’..! ഉള്ളി അരിയുമ്പോൾ കണ്ണ് നിറയുന്നുവോ? ഇതാ ചില സൂത്രവിദ്യകള് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

