ഗുവാഹത്തിയിൽ നടന്ന ഇന്ത്യന് സൂപ്പര് ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ എവേ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന്റെ വലിയ പരാജയമാണ് മഞ്ഞപ്പട
ഏറ്റുവാങ്ങിയത്. മത്സരത്തിലുടനീളം ആതിഥേയരായ നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് വ്യക്തമായ ആധിപത്യം പുലർത്തി.
ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. മത്സരത്തിന്റെ 15-ാം മിനിറ്റിൽഅലായെദിൻ അജാരെയിലൂടെ നോർത്ത് ഈസ്റ്റ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു.
തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് അന്റോണിയോ മൊയാനോ ടീമിന്റെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നടത്തി.
60-ാം മിനിറ്റിൽ മൊമൊ യാന്സാനെ നേടിയ തകർപ്പൻ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ ടീമിന് വിനയായി. തുടർന്ന് എതിരാളികൾ രണ്ട് ഗോളുകൾ കൂടി നേടി വിജയം ഉറപ്പിച്ചു.
70-ാം മിനിറ്റിൽ അലായെദിൻ അജാരെ തന്റെ രണ്ടാം ഗോളിലൂടെ ലീഡ് മൂന്നാക്കി ഉയർത്തി. തുടർന്ന് 82-ാം മിനിറ്റിൽ മലയാളി താരം അമൻ സി കെ നോർത്ത് ഈസ്റ്റിന്റെ നാലാം ഗോളും നേടി ബ്ലാസ്റ്റേഴ്സിന്റെ പരാജയം പൂർത്തിയാക്കി.
ടൂർണമെന്റിൽ ഇതിനു മുൻപ് നടന്ന മത്സരത്തിൽ ഇന്റർ കാശിക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാിയിരുന്നു. കൊച്ചിയിൽ വെച്ച് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

